വിദ്വേഷ പ്രസംഗം; ബംഗാൾ ബി.​െജ.പി അധ്യക്ഷൻ ദിലീപ്​ ഘോഷിന്​ തെര. പ്രചാരണ വിലക്ക്​

കൊൽക്കത്ത: പശ്ചിമ ബംഗാൾ ബി.ജെ.പി അധ്യക്ഷൻ ദിലീപ്​ ഘോഷിന്​ 24 മണിക്കൂർ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന്​ വിലക്ക്​. വിവാദ പ്രസംഗത്തെ തുടർന്നാണ്​ തെരഞ്ഞെടുപ്പ്​ കമീഷന്‍റെ നടപടി.

ഏപ്രിൽ 15 രാത്രി ഏഴ​ുതൊട്ട്​ ഏപ്രിൽ 16ന്​ ഏഴുവരെയാണ്​ വിലക്ക്​. തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ വിദ്വേഷ പരാമർശങ്ങൾ നടത്തിയതിനെ തുടർന്ന്​ ദിലീപ്​ ഘോഷിന്​ തെരഞ്ഞെടുപ്പ്​ നോട്ടീസ്​ അയച്ചിരുന്നു.

ദിലീപ്​ ​േഘാഷിന്‍റെ മറുപടി ശ്രദ്ധാപൂർവം പരിഗ​ണിച്ചെന്ന്​ വ്യക്തമാക്കിയ കമീഷൻ ഘോഷിന്‍റെ പ്രസംഗം പ്രകോപനപരവും ക്രമസമാധാനത്തെ പ്രതികൂലമായി ബാധിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി. തുടർന്ന്​ ​പെരുമാറ്റച്ചട്ടലംഘനത്തിന്​ വിലക്ക്​ ഏർപ്പെടുത്തുകയായിരുന്നു.

കൂച്ച്​ ബിഹാർ വെടിവെപ്പുമായി ബന്ധപ്പെട്ട ദിലീപ്​ ഘോഷിന്‍റെ പരാമർശമാണ്​ വിവാദമായത്​. വെടിവെപ്പിൽ നാലുപേർ കൊല്ലപ്പെടുകയും ഏ​ഴുപേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു.

തെ​രഞ്ഞെടുപ്പ്​ പുരോഗമിക്കേ സംസ്​ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ദിലീപ്​ ഘോഷിന്‍റെ പരിപാടികളും റാലികളും നിശ്ചയിച്ചിരുന്നു. വിലക്ക്​ വന്നതോടെ വെള്ളിയാഴ്ചത്തെ പരിപാടികളിൽ ദിലീപ്​ ഘോഷിന്‍റെ സാന്നിധ്യമുണ്ടാകില്ല.  

Tags:    
News Summary - highly provocative remarks EC bans Bengal BJP chief Dilip Ghosh from campaigning for 24 hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.