ബംഗളൂരു: രാജ്യത്ത് പൊതുയിടങ്ങളിൽ ശിരോവസ്ത്രം നിരോധിക്കുമെന്ന് ബി.ജെ.പി ഒ.ബി.സി മോർച്ച ദേശീയ ജനറൽ സെക്രട്ടറി യശ്പാൽ സുവർണ.
യൂറോപ്യൻ രാജ്യങ്ങളിൽ ഉൾപ്പെടെ ശിരോവസ്ത്ര നിരോധനം സംബന്ധിച്ച വലിയ ചർച്ച നടക്കുന്നുണ്ട്. അതിനാൽ വൈകാതെ 'ഹിന്ദു രാഷ്ട്രമാകാൻ' പോകുന്ന ഇന്ത്യയും നിരോധനം ഏർപ്പെടുത്തുമെന്ന് യശ്പാൽ സുവർണ അവകാശപ്പെട്ടു. ഇക്കാര്യം കർണാടക സർക്കാർ പരിഗണിക്കുന്നുണ്ടെന്നും യശ്പാൽ സുവർണ പറഞ്ഞു. വിവാദ പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി. സമൂഹത്തിൽ ഭിന്നതയുണ്ടാക്കാനുള്ള ബി.ജെ.പി നീക്കമാണിതെന്നും യശ്പാലിനെതിരെ നടപടിയെടുക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
ശിരോവസ്ത്ര വിലക്കിനെതിരെ ഹൈകോടതിയിൽ ഹരജി നൽകിയ അഞ്ചു വിദ്യാർഥികൾ പഠിക്കുന്ന ഉഡുപ്പി ഗവ. വനിത പി.യു കോളജിലെ വികസന സമിതി വൈസ് പ്രസിഡൻറുമാണ് യശ്പാൽ സുവർണ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.