ഷിംല: 15 വർഷത്തിലേറെ കാലം പഴക്കമുള്ള സ്കൂൾ ബസുകൾക്കും വാനുകൾക്കും ഹിമാചൽ സർക്കാർ വിലക്കേർപ്പെടുത്തി. കൂടാതെ ഡ്രൈവർമാരുടെ പ്രായം 60 വയസായി നിജപ്പെടുത്തുകയും ചെയ്തു. കാൻഗ്ര ജില്ലയിൽ ഇൗ വർഷം ഏപ്രിൽ ഒമ്പതാം തീയതി ഒമ്പതിനും 12നും മേധ്യ പ്രായക്കാരായ 24 വിദ്യാർഥികൾ ഉൾപ്പെടെ 28 പേർ മരിച്ച സ്കൂൾ ബസ് അപകടം നടന്നതാണ് ഇത്തരമൊരു നിയമത്തിലേക്ക് നയിച്ചത്.
ഗതാഗത വകുപ്പ് പ്രിൻസിപൽ സെക്രട്ടറി ജഗദീഷ് കഴിഞ്ഞയാഴ്ച ഇതു സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. ഡ്രൈവറിന് വലിയ വാഹനങ്ങളിൽ അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഡ്രൈവർ ഒാരോ വർഷത്തിലും നേത്ര പരിശോധനക്ക് വിധേയമാവണം. വലുതും ചെറുതുമായ എല്ലാ മോഡലിലുമുള്ള സ്കൂൾ വാഹനങ്ങൾക്കും മാർഗ നിർദേശം ബാധകമാണ്.
വാഹനങ്ങളിൽ ട്രാക്കിങ് സിസ്റ്റവും സി.സി.ടി.വി കാമറയും ഉണ്ടായിരിക്കണം, വാഹനത്തിെൻറ വേഗത 40 കിലോമീറ്ററിൽ താഴെയായിരിക്കണം, ഡ്രൈവറും കണ്ടക്ടറും വൃത്തിയായി വസ്ത്രധാരണം നടത്തുകയും പേരു പതിച്ച ടാഗ് ധരിക്കുകയും വേണം, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ പ്രതിപാദിച്ച വാഹനത്തിലെ സീറ്റുകളുടെ എണ്ണത്തിെൻറ ഒന്നര ഇരട്ടി ആളുകളെയേ വാഹനത്തിൽ കയറ്റാവൂ എന്നീ കാര്യങ്ങളും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.