ഷിംല: മഴയും മണ്ണിടിച്ചിലും മൂലമുള്ള ദുരിതങ്ങൾക്ക് ഹിമാചൽപ്രദേശിൽ അറുതിയാവുന്നില്ല. വെള്ളിയാഴ്ച മഴയെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും കനത്ത മണ്ണിടിച്ചിലുണ്ടായി. കാലിഖാൻ മേഖലയിലായിരുന്നു മണ്ണിടിച്ചിൽ. സംഭവത്തിന്‍റെ ഭീകരദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സിർമാർ ജില്ലയിലെ ഷിലായ സബ് ഡിവിഷണ് കീഴിൽ ദേശീയപാത 707ന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. ഷിലായിയെ പാൻറ്റ സാഹിബ് ഏരിയയുമായി ബന്ധിപ്പിക്കുന്ന ദേശീയപാതയാണിത്. കഴിഞ്ഞ ദിവസം കാലവർഷക്കെടുതിയിൽ ഒമ്പത് മരണങ്ങളാണ് ഹിമാചലിൽ റിപ്പോർട്ട് ചെയ്തത്. ഏഴ് പേരെ കാണാതാവുകയും ചെയ്തു.
കനത്ത മഴയെ തുടർന്ന് മണാലി-ലേ ഹൈവേയിലൂടെയുള്ള ഗതാഗതം നിലച്ചിരുന്നു. തുടർന്ന് നിരവധി പേർ ഹൈവേയിൽ കുടുങ്ങുകയും ചെയ്തു. കനത്ത മഴക്കൊപ്പം എത്തുന്ന മേഘവിസ്ഫോടനങ്ങളാണ് ഹിമാചൽപ്രദേശിൽ വലിയ വെല്ലുവിളി സൃഷ്ടിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.