ഹിന്ദി ശീലിക്കുന്നത് ശൂദ്രന്മാരായി തീരാൻ കാരണമാകുമെന്ന് ഡി.എം.കെ എം.പി ഇളങ്കോവൻ

ചെന്നൈ: ഹിന്ദി ഭാഷയെക്കുറിച്ച് വിവാദ പ്രസ്താവനയുമായി ഡി.എം.കെ എം.പി. ടി.കെ.എസ് ഇളങ്കോവൻ. ഭാഷയെ ജാതിയോട് കൂട്ടിച്ചേർത്തായിരുന്നു പരാമർശം. ഹിന്ദി അവികസിത സംസ്ഥാനങ്ങളുടെ ഭാഷയാണെന്നും ഇത് അറിയുന്നത് നല്ലതല്ലെന്നും, പറഞ്ഞ് ശീലിക്കുന്നത് ശൂദ്രന്മാരായി തീരാൻ കാരണമാകുമെന്നും ഇളങ്കോവൻ പറഞ്ഞു.

ബിഹാർ, മധ്യപ്രദേശ്, ഉത്തർ പ്രദേശ്, രാജസ്ഥാൻ എന്നീ അവികസിത സംസ്ഥാനങ്ങളിൽ മാത്രമാണ് ഹിന്ദി സംസാരിക്കുന്നത്. പശ്ചിമ ബംഗാൾ, തമിഴ്നാട്, പഞ്ചാബ്, ഒഡീഷ, കേരള, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ നോക്കൂ, ഇവിടെയൊന്നും ഹിന്ദി മാതൃഭാഷയല്ല -ഇളങ്കോവൻ പറഞ്ഞു.

നേരത്തെ, ഏപ്രിലിൽ നടന്ന ഔദ്യോഗിക ഭാഷ കമ്മിറ്റിയുടെ 37ാമത് പാർലമെന്‍ററി സമ്മേളനത്തിൽ ഹിന്ദി ഭരണഭാഷയാക്കാൻ ചർച്ച നടക്കുന്നതിനെ കുറിച്ച് അമിത് ഷാ പറഞ്ഞിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ സംസാരിക്കുമ്പോള്‍ ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത് അന്ന് വിവാദമായിരുന്നു. 

Tags:    
News Summary - Hindi language of underdeveloped states; will make us Shudras, says DMK MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.