ന്യൂഡൽഹി: തനിക്ക് നേരെ ആക്രമണം നടന്നുവെന്ന റിപ്പബ്ലിക് ടി.വി എഡിറ്റർ ഇൻ-ചീഫ് അർണബ് ഗോസ്വാമിയുടെ പരാതിക്ക ് പിന്നാലെ സംഭവത്തെ അപലപിച്ച് ഹിന്ദു കോളജ് പൂർവ വിദ്യാർഥി അസോസിയേഷൻ. പൂർവ വിദ്യാർഥി അർണബ് ഗോസ്വാമിക്ക് നേരെ നടന്ന സംഭവത്തിൽ അപലപിക്കുന്നു. ഇത് മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നും വാർത്താകുറിപ്പിലൂടെ അസോസിയേഷൻ വ്യക്തമാക്കി.
പൽഘറിൽ ഹിന്ദു സന്യാസിമാർക്കെതിരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് ചാനൽ ചർച്ചയിൽ അർണബ് ഗോസ്വാമി, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിര മതപരവും വ്യക്തിപരവുമായ വിമർശനം നടത്തിയിരുന്നു.
സംഭവുമായി യാതൊരു ബന്ധവുമില്ലാത്ത സോണിയക്കെതിരെ നടത്തിയ പരാമർശത്തിനെതിരെ വലിയ പ്രതിഷേധമാണ് രാജ്യത്ത് ഉയർന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അർണബിനെതിരെ ഹൈബി ഈഡൻ എം.പി ലോക്സഭാ സ്പീക്കർക്ക് അവകാശ ലംഘന നോട്ടീസ് നൽകുകയും ചെയ്തിരുന്നു.
തനിക്കും ഭാര്യ സമ്യപ്രദ റായിക്കും നേരെ ആക്രമണം നടന്നുവെന്ന് ആരോപിച്ച് അർണബ് മുംബൈ എൻ.എം ജോഷി മാർഗ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.