ദക്ഷിണേന്ത്യയിൽ മിഷനറിമാരെക്കാൾ സേവനം ചെയ്തത് ഹിന്ദു ഗുരുക്കന്മാർ -മോഹൻ ഭാഗവത്

ജയ്പൂർ: ദക്ഷിണേന്ത്യയിലെ നാലു സംസ്ഥാനങ്ങളിൽ മിഷനറി പ്രവർത്തകർ ചെയ്തതിനേക്കാൾ സേവനങ്ങൾ ഹിന്ദു ആത്മീയ ആചാര്യന്മാർ നടത്തിയിട്ടുണ്ടെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് അഭിപ്രായപ്പെട്ടു. ആർ.എസ്.എസിന്റെ ‘രാഷ്ട്രീയ സേവാ സംഘം’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സേവനം ആരോഗ്യമുള്ള സമൂഹ നിർമിതിക്ക് കാരണമാകും. സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗം താഴ്ന്ന അവസ്ഥയിലാണെങ്കിൽ രാജ്യപുരോഗതിക്കായി അവരെ ഉയർത്തിക്കൊണ്ടുവരണം. പൊതുവിൽ നമ്മുടെ നാട്ടിലെ ബുദ്ധിജീവികൾ സേവനത്തിന്റെ കാര്യത്തിൽ മിഷനറിമാരെക്കുറിച്ചാണ് പറയുക.

എന്നാൽ, ദക്ഷിണേന്ത്യയിൽ ഹിന്ദു ഗുരുക്കന്മാരുടെ പ്രവർത്തനം അതിലും ​മുകളിലാണ്. -ഭാഗവത് പറഞ്ഞു.

Tags:    
News Summary - Hindu gurus served more than missionaries in South India -Mohan Bhagwat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.