ഗ്വാളിയർ: മഹാത്മാഗാന്ധിയെ വധിച്ച നാഥൂറാം ഗോദ്സെ വിചാരണ വേളയിൽ നടത്തിയ പ്രസ്താവനകൾ മധ്യപ്രദേശിലെ സ്കൂ ൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി ഹിന്ദു മഹാസഭ. ഇതുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതായി സംഘടനയുടെ ദേശീയ വൈസ്പ്രസിഡൻറ് ജയ്വീർ ഭരദ്വാജ് പറഞ്ഞു.
ഗോദ്െസയെ 1949 നവംബർ 15ന് അംബാല ജയിലിലാണ് തൂക്കിക്കൊന്നത്. ഗാന്ധി വധത്തിൽ നാരായൺ ആപ്തയെയും തൂക്കിലേറ്റിയിരുന്നു. വെള്ളിയാഴ്ച ഹിന്ദുമഹാസഭ പ്രവർത്തകർ ഗ്വാളിയറിലെ ഓഫിസിൽ ഗോദ്സയെയും നാരായൺ ആപ്തയെയും അനുസ്മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.