ഭരണഘടന ശിൽപി ബി.ആർ അംബേദ്കറുടെ ചിത്രത്തിൽ കാവിയുടുപ്പിച്ച് നെറ്റിയിൽ ഭസ്മം പൂശിയ ചിത്രം പ്രദർശിപ്പിച്ചതിന് തമിഴ്നാട്ടിൽ ഹിന്ദുത്വ സംഘടന നേതാവ് അറസ്റ്റിൽ. ഹിന്ദു മക്കൾ കച്ചി കുംഭകോണം ജില്ലാ സെക്രട്ടറി ഗുരുമൂർത്തിയാണ് അറസ്റ്റിലായത്. വിടുതലൈ ചിരുതൈകൾ കച്ചി നേതാവും എം.പിയുമായ തോൽ തിരുമാവളവൻ പോസ്റ്ററിനെ അപലപിച്ചുകൊണ്ട് ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്.
ചരമവാർഷികദിനത്തിൽ ഡോ. ബി.ആര്‍ അംബേദ്കറുടെ ചിത്രത്തിൽ കാവി ഷര്‍ട്ടണിയിച്ചും നെറ്റിയിൽ ഭസ്മം ചാർത്തിയും ഹിന്ദുത്വ തീവ്രവാദ സംഘടന കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ചിത്രം പ്രചരിച്ചതിനെ തുടർന്ന് വ്യാപക വിമർശനവും ഉയർന്നുതുടങ്ങി. ഇത്തരം മതഭ്രാന്തൻമാരെ ചങ്ങലക്കിടണമെന്ന് വിടുതലൈ ചിരുതൈകള്‍ കച്ചി നേതാവ് തോല്‍ക്കാപ്പിയന്‍ തിരുമാവളവന്‍ ആവശ്യപ്പെടുകയായിരുന്നു.
കാവി ഷര്‍ട്ടിട്ട് നെറ്റിയില്‍ ഭസ്മം ചാര്‍ത്തിയുളള ഡോ. ബി.ആര്‍ അംബേദ്കറുടെ പോസ്റ്റര്‍ പങ്കുവെച്ച് വിടുതലൈ ചിരുതൈകള്‍ കച്ചി നേതാവും പാര്‍ലമെന്റ് അംഗവുമായ തോല്‍ക്കാപ്പിയന്‍ തിരുമാവളവന്‍ ഇതിനെതിരെ രംഗത്തുവന്നു. വിഷ്ണുവിനോടോ ബ്രഹ്‌മാവിനോടോ പ്രാര്‍ത്ഥിക്കാന്‍ വിസമ്മതിച്ച അംബേദ്കറെ കാവിവല്‍ക്കരിക്കുകയാണെന്ന് പോസ്റ്ററിനെ അപലപിച്ച് തിരുമാവളവന്‍ പറഞ്ഞു.
അംബേദ്കറെ കാവി കുപ്പായവും നെറ്റിയില്‍ ഭസ്മവും ധരിച്ച് ചിത്രീകരിച്ച ഇത്തരം മതഭ്രാന്തന്മാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും തിരുമാവളവന്‍ ട്വിറ്ററില്‍ എഴുതി. അതേസമയം ബോധവല്‍ക്കരണം നടത്താനാണ് ബി.ആര്‍ അംബേദ്കറെ കാവി ധരിപ്പിച്ചതെന്ന് ഹിന്ദു മക്കള്‍ പാര്‍ട്ടി നേതാവ് അര്‍ജുന്‍ സമ്പത്ത് മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.