ന്യൂഡൽഹി: ലവ് ജിഹാദിനെ പ്രതിരോധിക്കാൻ 'മകളെ സംരക്ഷിക്കൂ, മരുമകളെ കൊണ്ടുവരൂ' എന്ന മുദ്രാവാക്യവുമായി വിശ്വഹിന്ദു പരിഷത്തിന്‍റെ പോഷക സംഘടനയായ ഹിന്ദു ജാഗരൺ മഞ്ച്. ആറുമാസത്തിനകം 2,100 മുസ്ലിം സ്ത്രീകളെ ബോധ്യപ്പെടുത്തി ഹിന്ദു യുവാക്കളെ കൊണ്ട് വിവാഹം കഴിപ്പിക്കുന്ന പദ്ധതിയാണ് ഇവർ ആസൂത്രണം ചെയ്തിട്ടുള്ളത്.
15ഓളം മുസ്ലിം യുവതികളെ ഇത്തരത്തിൽ ബോധ്യപ്പെടുത്താൻ ഇവർക്ക് സാധിച്ചിട്ടുണ്ടെന്ന് ഹിന്ദു ജാഗരൺ മഞ്ചിന്‍റെ 'ബഹുബേട്ടി' സെല്ലിന്‍റെ സംസ്ഥാന പ്രസിഡന്‍റ് ജിതേന്ദ്ര പ്രസാദ് സിങ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. മറ്റ് സമുദായങ്ങളിൽ നിന്ന് കൂടുതൽ മരുമക്കളെ കൊണ്ടുവരുന്നതിന് ശ്രമിക്കുമെന്നും ജിതേന്ദ്ര പ്രസാദ് സിങ് പറഞ്ഞു.
ലവ് ജിഹാദ് മുക്തമായ ഉത്തർപ്രദേശാണ് തങ്ങളുടെ ലക്ഷ്യം. മുൻപ് ലവ് ജിഹാദിന് ഇരയായവരെ തിരിച്ചു കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. ആഗ്രയിൽ നടക്കുന്ന 'ബേട്ടീ ബചാവോ ബഹു ലാവോ' കാമ്പയിനിലൂടെ ലവ് ജിഹാദ് തടയാനുള്ള പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്. കാമ്പയിനിലൂടെ മുസ്ലിം യുവതികൾക്ക് മെച്ചപ്പെട്ട ജീവിതം സാധ്യമാകുമെന്നും ചൗഹാൻ അവകാശപ്പെട്ടു.
'ബേട്ടീ ബചാവോ ബഹു ലാവോ' സംഘങ്ങൾ മഹല്ലുകൾ തോറും കയറിയിറങ്ങി പ്രചരണം നടത്തുമെന്നും ആഗ്രയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ചൗഹാൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.