ല​വ്​ ജി​ഹാ​ദ്​ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു​വെ​ന്ന്​; അസമിൽ ടി.വി പ​ര​മ്പ​രക്ക്​ നിരോധം

ഗു​വാ​ഹ​തി: 'ല​വ്​ ജി​ഹാ​ദ്​' പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു​വെ​ന്ന ഹി​ന്ദു​ത്വ സം​ഘ​ട​ന​ക​ളു​ടെ ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന്​​ അ​സ​മി​ൽ ടെ​ലി​വി​ഷ​ൻ പ​ര​മ്പ​ര നി​രോ​ധി​ച്ചു.

ഹി​ന്ദു-​അ​സം സം​സ്​​കാ​ര​ങ്ങ​ളെ ഇ​ക​ഴ്​​ത്തി​ക്കാ​ണി​ക്കു​ന്നു​വെ​ന്നും ല​വ്​ ജി​ഹാ​ദ്​ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു​വെ​ന്നും ആ​രോ​പി​ച്ച്​ തീ​വ്ര ഹി​ന്ദു​ത്വ സം​ഘ​ട​ന​ക​ൾ പ്ര​ക്ഷോ​ഭ​മാ​രം​ഭി​ച്ച​തോ​ടെ​യാ​ണ്, സ്വ​കാ​ര്യ വി​നോ​ദ ചാ​ന​ലി​ലെ 'ബീ​ഗം ജാ​ൻ' എ​ന്ന ടെ​ലി​വി​ഷ​ൻ പ​ര​മ്പ​ര​ക്ക്​ ഗു​വാ​ഹ​തി പൊ​ലീ​സ്​ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

പരമ്പര സ​മാ​ധാ​ന​ത്തി​ന്​ ഭം​ഗം​വ​രു​ത്തു​ന്ന​താ​െ​ണ​ന്ന കാ​മ​രൂ​പ്​ ജി​ല്ലാ​ത​ല നി​രീ​ക്ഷ​ണ സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ന​ട​പ​ടി​യെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. ​

ര​ണ്ടു മാ​സ​ത്തേ​ക്കാ​ണ്​ നി​രോ​ധം. ഹി​ന്ദു ജാ​ഗ​ര​ൺ മ​ഞ്ച്, ഹി​ന്ദു ജ​ന​ജാ​ഗ്ര​തി സ​മി​തി തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളാ​ണ്​ പ്ര​തി​ഷേ​ധ​വു​മാ​യി വ​ന്ന​ത്.

അ​തേ​സ​മ​യം, ചി​ല​രു​ടെ ഭാ​വ​ന​ക്ക​നു​സ​രി​ച്ച്​ ന​ട​പ്പാ​ക്കി​യ നി​രോ​ധ​മാ​ണി​തെ​ന്നും മ​നു​ഷ്യ​ത്വ​മാ​ണ്​ എ​ല്ലാ​ത്തി​നും മു​ക​ളി​ലെ​ന്നും പ​ര​മ്പ​ര​യി​ലെ മു​ഖ്യ ന​ടി പ്രീ​തി കൊ​​ങ്കോ​ണ പ്ര​തി​ക​രി​ച്ചു.

ഹി​ന്ദു യു​വ​തി​യെ മു​സ്​​ലിം ചെ​റു​പ്പ​ക്കാ​ര​ൻ സ​ഹാ​യി​ക്കു​ന്നത്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ പ്ര​ത​ി​ഷേ​ധ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.