എസ്​.പി.ബിയുടെ വിടവ്​ ആർക്കും നികത്താനാവില്ല; അനുസ്​മരിച്ച്​ രാഷ്​ട്രീയനേതാക്കൾ

ന്യൂഡൽഹി: എസ്​.പി.ബിയുടെ മരണത്തോടെ ഇന്ത്യൻ സാംസ്​കാരിക ലോകത്തിന്​ വൻ നഷ്​ടമാണുണ്ടാതെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തി​െൻറ ശബ്​ദം പതിറ്റാണ്ടുകൾ ഓർമിക്കപ്പെടുമെന്നും മോദി ട്വിറ്റർ പോസ്​റ്റിൽ വ്യക്​തമാക്കി. 

മരണത്തിൽ അതീവ ദുഃഖമുണ്ടെന്ന് കേന്ദ്രമന്ത്രി അമിത്​ ഷാ ട്വിറ്ററിൽ കുറിച്ചു. മനോഹര ഗാനങ്ങളിലൂടെ എസ്​.പി.ബി എപ്പോഴും ഓർമിക്കപ്പെടുമെന്നും അമിത്​ ഷാ ട്വിറ്റർ കുറിപ്പിൽ വ്യക്​തമാക്കി.

എസ്​.പി.ബിയുടെ കുടുംബത്തിന്​ അനുശോചനമറിയിക്കുന്നു. വിവിധ ഭാഷകളിലെ ഗാനങ്ങളിലൂടെ ലക്ഷക്കണക്കിനാളുകളെ എസ്​.പി.ബി സ്​പർശിച്ചു. അദ്ദേഹത്തി​െൻറ ശബ്​ദം ഇനിയും ജീവിക്കും-കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

എസ്​.പി.ബിയുടെ വിയോഗം ഞെട്ടലുണ്ടാക്കുന്നുവെന്നും ലോകോത്തര ഗായകനായ അദ്ദേഹത്തി​െൻറ വിടവ്​ ആർക്കും നികത്താനാവില്ലെന്ന്​ ഉപരാഷ്​ട്രപതി വെങ്കയ്യ നായിഡു അനുസ്​മരിച്ചു.

രാജ്യത്തി​െൻറ സംഗീതശാഖക്ക്​ വിലമതിക്കാനാവത്ത സംഭാവനയാണ്​ എസ്​.പി.ബി നൽകിയത്​. അദ്ദേഹത്തി​െൻറ സുന്ദരമായ ശബ്​ദം പാട്ടുകളിലൂടെ എന്നും നില നിൽക്കുമെന്ന്​ കേന്ദ്രമന്ത്രി പിയൂഷ്​ ഗോയൽ പറഞ്ഞു. എസ്​.പി.ബിയുടെ പാട്ടുകൾ കേട്ടാണ്​ വളർന്നതെന്നും അദ്ദേഹത്തി​െൻറ മരണം ദുഃഖമുണ്ടാക്കുന്നതാണെന്നും കേ​ന്ദ്രമന്ത്രി കിരൺ റിജിജ്ജു ഓർമിച്ചു.

എസ്​.പി.ബിയുടെ ശബ്​ദം തലമുറകൾ ഓർമിക്കുമെന്നായിരുന്നു പശ്​ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രതികരണം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.