ന്യൂഡൽഹി: തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളിൽ റാലികൾ നടത്താൻ രാഷ്ട്രീയപാർട്ടികൾക്ക് അനുമതി. ഒക്ടോബർ 15 വരെ രാജ്യത്തെ രാഷ്ട്രീയപാർട്ടികളുടെ റാലികളുൾപ്പടെയുള്ള ആൾക്കൂട്ടങ്ങൾക്ക് നിരോധനമുണ്ടായിരുന്നു. ഇതിൽ മാറ്റം വരുത്തിയാണ് തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ ഉത്തരവ്.
റാലിയിൽ പങ്കെടുക്കുന്നവർ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ആഭ്യന്തരമന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. സെപ്റ്റംബർ 30ലെ ഉത്തരവിൽ പറഞ്ഞതനുസരിച്ച് ആൾക്കൂട്ടം നിയന്ത്രിക്കണമെന്നും പുതിയ ഉത്തരവിൽ നിർദേശമുണ്ട്.
ബിഹാർ തെരഞ്ഞെടുപ്പിനെ വലിയ രീതിയിൽ സ്വാധീനിക്കുന്നതാണ് ആഭ്യന്തരമന്ത്രാലയം ഉത്തരവ്. ബിഹാറിന് പുറമേ തെലങ്കാന, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഗുജറാത്ത്, കർണാടക, ഹരിയാന, ജാർഖണ്ഡ്, ചത്തീസ്ഗഢ്, മണിപ്പൂർ, നാഗാലാൻഡ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഉപതെരഞ്ഞെടുപ്പും നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.