വീണ്ടും ദുരഭിമാനക്കൊല: 16കാരിയെ കൊന്ന്​ ഗംഗയിൽ ഉപേക്ഷിച്ച രക്ഷിതാക്കൾ അറസ്​റ്റിൽ

ലഖ്​നോ: രാജ്യ​ത്തെ ​െഞട്ടിച്ച്​ വീണ്ടും ദുരഭിമാനക്കൊല. പശ്​ചിമബംഗളിലെ മാൽഡ ജില്ലയിലെ മഹേന്ദ്രടോള ഗ്രാമത ്തിലാണ്​ സംഭവം. 16 വയസുള്ള പ്രതിമ മോണ്ഡലനെയാണ്​​ മാതാപിതാക്കൾ കൊലപ്പെടുത്തിയത്​. കൊലപാതകത്തിന്​ ശേഷം മൃതദേ ഹം ഗംഗയിൽ ഉപേക്ഷിക്കുകയായിരുന്നു.

സംഭവുമായി ബന്ധപ്പെട്ട്​ ദീരൻ മോണ്ഡൽ ഭാര്യ സുമതി എന്നിവർ അറസ്​റ്റിലായി​. പശ്​ചിം നാരയൺപൂർ ഹൈസ്​കൂളിലെ വിദ്യാർഥിയായ പ്രതിമ ​മോണ്ഡൽ​ ഗ്രാമത്തിലെ താഴ്​ന്ന ജാതിയിൽപ്പെട്ട 17കാരനുമായി പ്രണയത്തിലായിരുന്നു.

പെൺകുട്ടിയുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. മൃതദേഹം കണ്ടെത്തുന്നതിനുള്ള തെരച്ചിൽ ശക്​തമാക്കിയതായി പൊലീസ്​ അറിയിച്ചു. ഐ.പി.സി സെക്ഷൻ 302, 201, 120(B) വകുപ്പുകൾ പ്രകാരമാണ്​ പ്രതിമയുടെ രക്ഷിതാക്കൾക്കെതിരെ കേസെടുത്തത്​.

Tags:    
News Summary - Honour killing-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.