കോയമ്പത്തൂർ: മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും എതിർപ്പവഗണിച്ച് ദലിത് യുവാവിനെ വിവാഹം കഴിക്കുകയും ഭർത്താവിെൻറ കൊലപാതകശേഷം ജാതിവ്യവസ്ഥക്കും സവർണ മേധാവിത്വത്തിനുമെതിരെ പോരാടുകയും ചെയ്ത മനോധൈര്യത്തിെൻറ മറുപേരാണിന്ന് കൗസല്യ. ജാതിവ്യവസ്ഥിതിക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ പൊരുതിയ പെരിയാറിെൻറ ആശയങ്ങളുടെ വഴിയിലാണ് ഇവരിന്ന്. ഒന്നരവർഷം മുമ്പ് കൊലയാളി സംഘം കൺമുന്നിൽ ഭർത്താവിനെ വെട്ടിനുറുക്കിയ സംഭവം ഏറെ തളർത്തി. അന്ന് തലക്ക് ഗുരുതര പരിക്കേറ്റ കൗസല്യ രണ്ടുമാസം കോയമ്പത്തൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സക്കുശേഷം ഭർത്താവ് ശങ്കറിെൻറ വീട്ടിൽ തനിച്ചുകഴിഞ്ഞ കൗസല്യ ഇതിനിടെ ആത്മഹത്യശ്രമവും നടത്തി. പിന്നീട് ദലിത് മഹിള പുരോഗമന സംഘടനകളും സന്നദ്ധ സാമൂഹിക സംഘടനകളും പിന്തുണയുമായി രംഗത്തിറങ്ങി.
കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ജോലി കിട്ടിയ കൗസല്യ ഭർത്താവിെൻറ ജന്മസ്ഥലമായ കൊമരലിഗത്ത് ‘ശങ്കർ തനി പയിർച്ചി മയ്യം’ എന്ന പേരിൽ ട്യൂഷൻ സെൻററും നടത്തുന്നു. നിർധന കുടുംബങ്ങളിലെ കുട്ടികളെ സൗജന്യമായി പഠിപ്പിക്കുന്നു. പിന്നാക്ക വിഭാഗത്തിൽപ്പെട്ടവരുടെ ഉന്നമനത്തിനായി വിവിധ പദ്ധതികളും നടപ്പാക്കുന്നു. പൊള്ളാച്ചിയിലെ സ്വകാര്യ കോളജിൽ ഒന്നാം വർഷ ബിരുദകാലത്താണ് പളനി സ്വദേശിനിയായ കൗസല്യ ശങ്കറുമായി പ്രണയത്തിലാവുന്നത്. ശങ്കർ മൂന്നാം വർഷ ബിരുദ വിദ്യാർഥിയായിരുന്നു. 2015 ജൂലൈ 12നായിരുന്നു വിവാഹം. വിവാഹശേഷം കൗസല്യ പഠനം നിർത്തി. ശങ്കറിെൻറ കൊലപാതകശേഷം സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്ത ജോലി നിരസിച്ച കൗസല്യ പരീക്ഷയെഴുതിയാണ് 2016 നവംബറിൽ കേന്ദ്ര സർവിസിൽ പ്രവേശിച്ചത്. നീലഗിരി കൂനൂർ പട്ടാള പരിശീലന കേന്ദ്രത്തിലാണ് ജോലി. മാസങ്ങളോളം സുരക്ഷയുണ്ടായിരുന്നു. സർക്കാറും വിവിധ സംഘടനകളും നൽകിയ ധനസഹായം ഉപയോഗിച്ച് വീട് പണിതു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.