ന്യുഡൽഹി: റിസർവ് ബാങ്കിെൻറ നിർണായക ബോർഡ് യോഗം ഇന്ന് ചേർന്നുകൊണ്ടിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മ ോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. റിസർവ് ബാങ്ക് ഗവർണർ ഉർജിത് പേട്ടലിനും സംഘത്തിനും നെട്ടല്ലുണ്ടെന്നാണ് വിശ്വാസമെന്നും മോദിയുടെ സ്ഥാനമെന്തെന്ന് അദ്ദേഹത്തിന് കാണിച്ചുകൊടുക്കണമെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
റിസർവ് ബാങ്കിനെ വരുതിയിലാക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമത്തിെൻറ പശ്ചാത്തലത്തിലാണ് രാഹുലിെൻറ വിമർശനം. മോദിയും അദ്ദേഹത്തിെൻറ സുഹൃത്തുക്കളും കൈയിൽ കിട്ടിയ സ്ഥാപനങ്ങളെല്ലാം നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് റിസർവ് ബാങ്ക് ബോർഡ് യോഗത്തിൽ തെൻറ പാവകൾ വഴി റിസർവ് ബാങ്കിനെയും തകർക്കാനാണ് ശ്രമിക്കുന്നത്. റിസർവ് ബാങ്ക് ഗവർണർ ഉർജിത് പേട്ടലിനും സംഘത്തിനും നെട്ടല്ലുണ്ടെന്നാണ് വിശ്വാസമെന്നും മോദിയുടെ സ്ഥാനമെന്താണെന്ന് അദ്ദേഹത്തിന് കാണിച്ചുകൊടുക്കണമെന്നും രാഹുൽ അഭിപ്രായപ്പെട്ടു.
Mr Modi and his coterie of cronies, continue to destroy every institution they can get their hands on. Today, through his puppets at the #RBIBoardMeet he will attempt to destroy the RBI. I hope Mr Patel and his team have a spine and show him his place.
— Rahul Gandhi (@RahulGandhi) November 19, 2018
സ്വയംഭരണ സ്വാതന്ത്ര്യമുള്ള റിസർവ് ബാങ്കിനെ നിയന്ത്രിക്കാൻ കഴിയുന്നവിധം മേൽനോട്ട സമിതി കൊണ്ടുവരാനുള്ള പുറപ്പാടിലാണ് സർക്കാർ. ഇതേച്ചൊല്ലിയുള്ള അഭിപ്രായഭിന്നതകൾ ഗവർണർ ഉർജിത് പേട്ടലിനെ രാജിയുടെ വക്കോളമെത്തിച്ച പശ്ചാത്തലത്തിൽകൂടിയാണ് തിങ്കളാഴ്ചത്തെ യോഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.