ഇന്ത്യയും ചൈനയും തമ്മിൽ സിക്കിം-തിബറ്റ് അതിർത്തിയിൽ പുതിയ ഹോട്ട് ലൈൻ

ന്യൂഡൽഹി: അയൽ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഇന്ത്യയും ചൈനയും പുതിയ ഹോട്ട് ലൈൻ സ്ഥാപിച്ചു. വടക്കൻ സിക്കിമിലെ കോഗ്ര ലായിലുള്ള ഇന്ത്യൻ സൈന്യവും തിബറ്റിലെ ഖാംബ സോങ്ങിലുള്ള ചൈനീസ് സേനയും തമ്മിലാണ് പുതിയതായി ഹോട്ട് ലൈൻ സംവിധാനം നടപ്പാക്കിയത്.

ഇരു രാജ്യങ്ങൾ തമ്മിലുള്ള ആറാമത്തെ ഹോട്ട് ലൈൻ സംവിധാനാണ് സിക്കിമിൽ സ്ഥാപിച്ചത്. കിഴക്കൻ ലഡാക്, സിക്കിം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ രണ്ടുവീതം ഹോട്ട് ലൈൻ സംവിധാനമാണ് നിലവിലുള്ളത്.

കമാൻഡർ തലത്തിൽ ഇരുരാജ്യങ്ങളിലെ കരസേനകൾ തമ്മിലുള്ള ശക്തമായ ആശയവിനിമയ സംവിധാനമാണ്. വിവിധ സെക്ടറുകളിൽ ഹോട്ട് ലൈൻ സംവിധാനം ദീർഘകാലത്തിൽ നടപ്പാക്കും. സൗഹൃദത്തിന്‍റെയും ഐക്യത്തിന്‍റെയും സന്ദേശങ്ങൾ ഹോട്ട് ലൈനിലൂടെ കൈമാറാനാകുമെന്നും ഇന്ത്യൻ സേനാ അറിയിച്ചു.

ഹോട്ട് ലൈൻ സ്ഥാപിക്കൽ ചടങ്ങിൽ ഇന്ത്യയുടെയും ചൈനയുടെയും കമാൻഡർമാർ പങ്കെടുത്തു.

Tags:    
News Summary - Hotline established between Indian Army, China's PLA in Sikkim-Tibet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.