സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവത്തിന് പിന്നാലെ പൊലീസ് ഗ്രാമത്തിലെത്തി; എല്ലാം ശാന്തമെന്ന് വിലയിരുത്തി മടങ്ങി

ന്യൂഡൽഹി: മൂന്ന് സ്ത്രീകളെ നഗ്നരാക്കുകയും ഇതിൽ ഒരു സ്ത്രീയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും ഇവരുടെ പിതാവിനേയും സഹോദരനേയും കൊലപ്പെടുത്തുകയും ചെയ്തതിന് പിന്നാലെ സംഭവം നടന്ന ഗ്രാമം ​പൊലീസ് സന്ദർശിച്ചുവെന്ന് റിപ്പോർട്ട്. ഹിന്ദുസ്ഥാൻ ടൈംസാണ് ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്ത് വിട്ടത്. തൗബാൽ ജില്ലയിലെ ബി ഫിനോം ഗ്രാമത്തിലാണ് അതിക്രമം നടന്ന് മണിക്കൂറുകൾക്കകം പൊലീസെത്തിയത്. എന്നാൽ, ഗ്രാമത്തിലെ ആർക്കും ജീവൻ നഷ്ടമായിട്ടില്ലെന്ന റിപ്പോർട്ടാണ് പൊലീസ് നൽകിയത്.

ഗ്രാമത്തിലെ അന്തരീക്ഷം ശാന്തമാണെന്നും പ്രതികളെ ആരെയും ഗ്രാമത്തിൽ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും പൊലീസ് എഫ്.ഐ.ആറിലുണ്ട്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് രണ്ട് എഫ്.ഐ.ആറുകളാണ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിലാണ് ഇതുസംബന്ധിച്ച പരാമർശമുള്ളത്.

ബുധനാഴ്ചയാണ് രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുന്നതിന്റെ വിഡിയോ പുറത്ത് വന്നത്. പിന്നീട് മൂന്നാമതൊരു സ്ത്രീയെ കൂടി നഗ്നയാക്കുകയും ഇവരെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളും പുറത്ത് വന്നു. തുടർന്ന് രാജ്യവ്യാപകമായി പ്രതിഷേധമുയർന്നതിനെ തുടർന്ന് പ്രതികളിൽ ചിലരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ ഇംഫാലിൽ രണ്ട് സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തിയതിന്റെ വിവരങ്ങളും പുറത്ത് വന്നു.

Tags:    
News Summary - Hours after Manipur incident, cops visited the village, termed situation as ‘calm’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.