അപകടസ്ഥലത്തിനടുത്ത് കിടത്തിയ മൃതദേഹങ്ങൾ

അപകടം എങ്ങനെ? നിഗമനങ്ങളിൽ വൈരുധ്യം

ബാ​ല​സോ​ർ/​ഭു​വ​നേ​ശ്വ​ർ: ഒ​ഡി​ഷ ട്രെ​യി​ൻ ദു​ര​ന്ത​ത്തി​ലേ​ക്ക് ന​യി​ച്ച കാ​ര​ണ​ത്തി​ൽ ഇ​​പ്പോ​ഴും പൂ​ർ​ണ വ്യ​ക്ത​ത​യി​ല്ലാ​തെ റെ​യി​ൽ​വേ. സി​ഗ്ന​ൽ ന​ൽ​കി​യ​തി​ലെ പി​ഴ​വാ​ണ് കാ​ര​ണ​മെ​ന്ന് നേ​ര​ത്തേ ഉ​ദ്യോ​ഗ​സ്ഥ​വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​തെ​ങ്ങ​നെ എ​ന്ന​തി​ലും വി​രു​ദ്ധാ​ഭി​പ്രാ​യ​ങ്ങ​ളു​​ണ്ട്. ​ഷാ​ലി​മാ​ർ-​ചെ​ന്നൈ കോ​റ​മാ​ണ്ഡ​ൽ എ​ക്സ്പ്ര​സ് തെ​റ്റാ​യ സി​ഗ്ന​ൽ ല​ഭി​ച്ച്, പ്ര​ധാ​ന ലൈ​നി​ൽ നി​ന്ന് ലൂ​പ് ​ലൈ​നി​ൽ ക​യ​റി ച​ര​ക്കു​വ​ണ്ടി​യി​ൽ ഇ​ടി​ച്ച​താ​ണെ​ന്നാ​ണ് ഒ​രു നി​ഗ​മ​നം. എ​ന്നാ​ൽ, ലൂ​പ്പി​ൽ ക​യ​റു​ന്ന​തി​നു​മു​മ്പു ത​ന്നെ പാ​ളം തെ​റ്റി ബോ​ഗി​ക​ൾ ച​ര​ക്കു​വ​ണ്ടി​യി​ൽ ഇ​ടി​ച്ച​താ​ണെ​ന്നും അ​ഭി​പ്രാ​യ​മു​ണ്ട്.

അ​തേ​സ​മ​യം, പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത് മെ​യി​ൻ ലൈ​നി​ൽ തു​ട​രാ​ൻ സി​ഗ്ന​ൽ ന​ൽ​കു​ക​യും ഉ​ട​ൻ പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്തു​വെ​ന്നും അ​തേ​തു​ട​ർ​ന്ന് കോ​റ​മാ​ണ്ഡ​ൽ എ​ക്സ്പ്ര​സ് ലൂ​പ് ലൈ​നി​ൽ പ്ര​വേ​ശി​ച്ച് നി​ർ​ത്തി​യി​ട്ട ച​ര​ക്കു​വ​ണ്ടി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ്. ശേ​ഷം ഏ​താ​നും ​ബോ​ഗി​ക​ൾ, തൊ​ട്ട​ടു​ത്ത ട്രാ​ക്കി​ലൂ​ടെ പോ​വു​ക​യാ​യി​രു​ന്ന ബം​ഗ​ളൂ​രു-​ഹൗ​റ എ​ക്സ്പ്ര​സി​ൽ ഇ​ടി​ച്ചു​വെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. പ്ര​ധാ​ന ലൈ​നി​ലെ തി​ര​ക്ക് കു​റ​ക്കാ​ൻ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ർ​മി​ച്ചി​ടു​ന്ന ട്രാ​ക്കു​ക​ളാ​ണ് ലൂ​പ് ലൈ​ൻ. അ​പ​ക​ടം ന​ട​ക്കു​മ്പോ​ൾ കോ​റ​മാ​ണ്ഡ​ൽ എ​ക്സ്പ്ര​സി​ന്റെ വേ​ഗം മ​ണി​ക്കൂ​റി​ൽ 128 കി​ലോ​മീ​റ്റ​റും ബം​ഗ​ളൂ​രു-​ഹൗ​റ​യു​ടേ​ത് 116 കി​ലോ​മീ​റ്റ​റു​മാ​യി​രു​ന്നു. 

Tags:    
News Summary - How about the accident? Conflicting conclusions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.