മുംബൈ: കോവിഡ് ചികിത്സക്ക് രാജ്യത്ത് വ്യാപകമായി ഉപയോഗിക്കുന്ന റെംഡെസിവിർ പൂർണമായി കേന്ദ്ര സർക്കാറിന് ലഭിക്കണമെന്നിരിക്കെ കരിഞ്ചന്തയിൽ സുലഭമാകുന്നതെങ്ങനെയെന്ന് ബോംബൈ ഹൈക്കോടതി. നിർമാണ കമ്പനികൾ ഇവ പൂർണമായി കേന്ദ്ര സർക്കാറിന് കൈമാറണമെന്നാണ് ചട്ടം. കേന്ദ്രം സംസ്ഥാനങ്ങൾക്കും നൽകണം.
മഹാരാഷ്ട്രയിലെ അഹ്മദ് നഗറിൽനിന്നുള്ള ബി.ജെ.പി എം.പി 10,000 റെംഡെസിവിർ ഇഞ്ചെക്ഷൻ സ്വന്തമായി സംഘടിപ്പിച്ച് വിതരണം ചെയ്തത് ശ്രദ്ധയിൽ പെട്ടതായി കോടതി വ്യക്തമാക്കി. ഡൽഹിയിൽനിന്ന് വാങ്ങിയായിരുന്നു ഡോ. സുജയ് വിഖെ പാട്ടിൽ വിതരണം ചെയ്തത്. മരുന്നിന് കടുത്ത പ്രതിസന്ധി നിലനിൽക്കുന്ന ഡൽഹിയിൽനിന്ന് ചാർട്ടർ ചെയ്ത വിമാനത്തിൽ കൊണ്ടുവന്ന് വിതരണം ചെയ്യുന്നത് സ്വകാര്യ വ്യക്തി വിതരണം ചെയ്യുന്നതിന് തുല്യമല്ലേയെന്ന് കേന്ദ്രത്തിെൻറ അഭിഭാഷകനോട് കോടതി ചോദിച്ചു. എല്ലാവർക്കും ലഭിക്കേണ്ട മരുന്ന് ചിലരുടെ കൈകളിൽ മാത്രമായി ചുരുങ്ങുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
ഇത് ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ല. ഇങ്ങനെ നിരവധി സ്വകാര്യ വ്യക്തികൾ ഈ മരുന്ന് കൈവശപ്പെടുത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.