ഡൽഹിയിൽ 20കാരന്റെ കൊലപാതകത്തിലേക്ക് നയിച്ചത് ഇൻസ്റ്റഗ്രാമിലെ ത്രികോണ പ്രണയമെന്ന് പൊലീസ്

ന്യൂഡൽഹി: വടക്ക്-കിഴക്കൻ ഡൽഹിയിലെ ഭഗീരഥി വിഹാറിൽ 20കാരന്റെ കൊലപാതകത്തിലേക്ക് നയിച്ചത് ഇൻസ്റ്റഗ്രാമിലെ ത്രികോണ പ്രണയമെന്ന് ​പൊലീസ്. ഗാസിയാബാദിൽ നിന്നുള്ള 20കാരനായ മാഹിറാണ് കൊല്ലപ്പെട്ടത്. ഡൽഹിയിലെ ഫ്ലെക്സ് പ്രിന്റിങ് ഷോപ്പിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്.

മാഹിറും അർമാൻ ഖാനെന്ന 18കാരനും ഇൻസ്റ്റഗ്രാമിലൂടെ ഒരു പെൺകുട്ടിയുമായി പരിചയപ്പെട്ടിരുന്നു. തുടർന്ന് ഇരുവരും പെൺകുട്ടിയുമായി അടുപ്പത്തിലാവുകയും ചെയ്തു. ഇതിനിടെ മാഹിറും പെൺകുട്ടിയും തമ്മിൽ വിഡിയോ കോൾ ചെയ്യുന്നത് അർമാൻ തടസപ്പെടുത്താൻ ശ്രമിച്ചിരുന്നു. മാഹിറും പെൺകുട്ടിയും തമ്മിൽ സംസാരിക്കുന്നത് വിലക്കിയ അർമാൻ പെൺകുട്ടിയുടെ ഫോണും തട്ടിയെടുത്തിരുന്നു.

തുടർന്ന് പെൺകുട്ടിയുടെ ഫോൺ തിരികെ നൽകാനെന്ന വ്യാജേന അർമാൻ മാഹിറിനെ ആനന്ദ് വിഹാറിലേക്ക് കൂട്ടികൊണ്ട് പോയി. തുടർന്ന് അർമാനും കൂട്ടുപ്രതികളായ ഫൈസൽ(21), സമീർ(19) എന്നിവരും ചേർന്ന് മാഹിറിനെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നുത്.

ഡൽഹി പൊലീസിന്റെ പ്രത്യേക ടാസ്ക് ഫോഴ്സാണ് മൂന്ന് പ്രതികളേയും അറസ്റ്റ് ചെയ്തത്. പൊലീസ് റിപ്പോർട്ടനുസരിച്ച് അർമാൻ ജനറൽ സ്റ്റോറിലാണ് ജോലി ചെയ്യുന്നത്. ഫൈസൽ എൽ.സി.ഡി ടി.വി മെക്കാനിക്കാണെന്നും സമീർ സ്ക്രാപ്പ് ഡീലറാണെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - How Instagram Love Triangle Led To Murder Of 20-Year-Old Delhi Man

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.