ബിഹാർ ജാതി സർവേ വിവരങ്ങൾ എത്രത്തോളം പിടിച്ചുവെക്കാനാകും?; സർക്കാറിനോട് സുപ്രീംകോടതി

ന്യൂഡൽഹി: ബിഹാറിലെ ജാതി സർവേ വിവരങ്ങൾ എത്രത്തോളം പിടിച്ചുവെക്കാൻ സർക്കാറിനാകുമെന്ന് സുപ്രീംകോടതി. ജാതി സർവേക്കെതിരായ ഹരജികൾ പരിഗണിക്കുന്നതിനിടയിലാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന ബെഞ്ച് ഈ ചോദ്യമുന്നയിച്ചത്. കേസ് കോടതി നാലാഴ്ചത്തേക്ക് മാറ്റി.

ജാതി സർവേയുമായി ബന്ധപ്പെട്ട പട്ന ഹൈകോടതി വിധി പരിശോധിക്കുമെന്ന് ഹരജിക്കാരായ യൂത്ത് ഫോർ ഇക്വാലിറ്റിയെയും ഏക് സോച് ഏക് പ്രയാസിനെയും സുപ്രീംകോടതി ചൊവ്വാഴ്ച അറിയിച്ചു. അതിന് മുമ്പ് സർവേ റിപ്പോർട്ട് സമർപ്പിക്കാൻ ബെഞ്ച് നിർദേശിച്ചു.

സർവേ വിവരങ്ങൾ ജനങ്ങൾക്ക് ലഭ്യമാകുന്നത് നിരവധി പ്രശ്നങ്ങളുണ്ടാക്കുമെന്ന് ജസ്റ്റിസ് ഖന്ന അഭിപ്രായപ്പെട്ടു. 

Tags:    
News Summary - How Long Can Bihar Caste Survey Data Be Withheld?; Supreme Court to Govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.