അമിത്ഷാക്ക് ജന്മദിനാശംസകൾ നേർന്ന് നരേന്ദ്ര മോദി

ഡൽഹി: ആഭ്യന്തര മന്ത്രി അമിത്ഷാക്ക് ജന്മദിനാശംസകൾ നേർന്ന് പ്രധാന മന്ത്രി നരേന്ദ്രമോദി. അമിത് ഷാക്ക് ആരോഗ്യത്തോടെയുള്ള ജീവിതവും ദീർഘായുസ്സും ഉണ്ടാവട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

അമിത്ഷാക്ക് ജന്മദിനാശംസകൾ. ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയെന്ന നിലയിൽ രാജ്യത്തിന്റെ പുരോഗതിക്കായി അദ്ദേഹം നടത്തുന്ന ശ്രമങ്ങൾ വലുതാണ്.സഹകരണ മേഖലയെ നവീകരിക്കാൻ നടത്തിയ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. നമ്മുടെ രാജ്യത്തെ സേവിക്കാൻ അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവുമുണ്ടാവട്ടെ മോദി ട്വീറ്റ് ചെയ്തു.

മറ്റ് നിരവധി നേതാക്കളും ആഭ്യന്തര മന്ത്രിക്ക് ജന്മദിനാശംസകൾ നേർന്നു. മോദിയുടേയും അമിത് ഷായുടേയും ചിത്രം പങ്കുവെച്ചാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അമിത് ഷാക്ക് ആശംസകൾ നേർന്നത്. പതിറ്റാണ്ടുകളായി നവ ഇന്ത്യയുടെ ശിൽപിയായ പ്രധാനമന്ത്രിയുടെ അരികിൽ എന്ന ക്യാപ്ഷനാണ് ഹിമന്ത ബിശ്വ ശർമ്മ ചിത്രത്തിന് നൽകിയത്.

രാജ്യത്തിന്‍റെ ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തുന്നതിൽ അർപ്പണബോധമുള്ളയാളാണ് ഷായെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ബിജെപിയുടെ ഉയർച്ചയിൽ ദേശീയതലത്തിൽ നിർണായക പങ്കുവഹിച്ചയാളാണ് ഷാ. അഭൂതപൂർവമായ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നിലെ പ്രധാന തന്ത്രജ്ഞാനി അമിത്ഷായാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - How PM Modi greeted Amit Shah on his birthday: 'In service of our nation...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.