വെമുലയുടെ മരണം: അന്വേഷണ റിപ്പോർട്ട്​ നല്‍കാനാവില്ലെന്ന്​ കേന്ദ്രം

ന്യൂഡല്‍ഹി: ഹൈദരാബാദ് സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ മാനവ വിഭവശേഷി മന്ത്രാലയം വിസമ്മതിച്ചു. പരിഗണനയിലുള്ള വിഷയമായതിനാല്‍ ഇതിന്‍െറ പകര്‍പ് നല്‍കാനാവില്ലെന്നായിരുന്നു വിവരാവകാശ അപേക്ഷക്ക് മന്ത്രാലയത്തിന്‍െറ അപ്പലറ്റ് അതോറിറ്റി  നല്‍കിയ മറുപടി.  കേന്ദ്ര വിവരാവകാശ കമീഷന്‍ ഇക്കാര്യത്തില്‍ നേരത്തെ നല്‍കിയ മറുപടിയില്‍ ഒരു സ്ഥിരീകരണവും കണ്ടത്തൊനാവാത്തതിനാല്‍ അപേക്ഷ തള്ളുന്നതായും മറുപടി തൃപ്തികരമല്ലെങ്കില്‍ കേന്ദ്ര വിവരാവകാശ ഓഫിസറെ സമീപിക്കാവുന്നതാണെന്നും പറയുന്നു.

ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കുന്നതിന് കഴിഞ്ഞ ഫെബ്രുവരിയില്‍ റിട്ട. ജസ്റ്റിസ് അശോക് കുമാര്‍ രൂപന്‍വാലിന്‍െറ നേതൃത്വത്തില്‍ അന്വേഷണ കമീഷനെ മന്ത്രാലയം നിയമിച്ചിരുന്നു. മൂന്നു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍, റിപ്പോര്‍ട്ടില്‍ കമീഷന്‍ വെമുലയുടെ ദലിത് പശ്ചാത്തലത്തെക്കുറിച്ച് സംശയമുന്നയിക്കുകയും ആത്മഹത്യ വ്യക്തിപരമായ കാരണങ്ങളാല്‍ ആണെന്ന് ആരോപിക്കുകയും ചെയ്തുവെന്ന തരത്തില്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വെമുലയുടെ മരണത്തില്‍ സര്‍വകലാശാല അധികൃതരെ കുറ്റപ്പെടുത്താത്ത റിപ്പോര്‍ട്ടില്‍ തങ്ങള്‍ ആരുടെയും രാഷ്ട്രീയ സമ്മര്‍ദത്തിന് വഴങ്ങിയല്ല ഇത് തയാറാക്കിയതെന്നും പറഞ്ഞിരുന്നു.

Tags:    
News Summary - hrd ministry rejects RTI plea for sharing report on Rohit Vemula’s death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.