നടുറോഡിൽ രൂപപ്പെട്ടത്​ വൻ ഗർത്തം; ഗതാഗതക്കുരുക്കിൽ ഡൽഹി

ന്യൂഡൽഹി: ഒറ്റദിവസം കൊണ്ട്​ നടുറോഡിൽ യാത്രക്കാരെ ഭീതിയിലായ്​ത്തി വലിയ ഗർത്തം. ദക്ഷിണ ഡൽഹിയിലെ എൻജിനീയറിങ്​ കോളജിന്​ സമീപത്തെ റോഡിലാണ്​ സംഭവം.

ഉച്ചയോടെയാണ്​ റോഡിന്‍റെ നടുഭാഗം താഴ്ന്ന്​ വലിയ ഗർത്തം രൂപപ്പെട്ടത്​. ഐ.ഐ.ടി മേൽപ്പാലത്തിന്​ കീഴിലാണ്​ സംഭവം. ഗർത്തം രൂപപ്പെട്ടതോടെ റോഡിൽ ഗതാഗത തടസം രൂക്ഷമായി. ചുറ്റും ബാരിക്കേഡുകൾ സ്​ഥാപിക്കുകയും ​ഗതാഗതം പൊലീസ്​ നിയന്ത്രിക്കുകയും ചെയ്​തു. വാഹനങ്ങൾ വിവിധ റോഡുകളിലൂടെ തിരിച്ചുവിട്ടു.


15അടിയോളം വലിപ്പമുള്ളതാണ്​ ഗർത്തം. ഗർത്തത്തിന്​ ഉള്ളിലൂടെ വെള്ളം ഒഴുകുന്നതും കാണാം. പൊലീസും പൊതുമരാമത്ത്​ അധികൃതരും സ്​ഥലത്ത്​ ക്യാമ്പ്​ ചെയ്യുന്നുണ്ട്​. 

Tags:    
News Summary - Huge Chunk Of Road Caves In Under Flyover In South Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.