തെലങ്കാന റാലിക്കായി തുക്കുഗുഡയിൽ സ്ഥാപിച്ച സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ തുടങ്ങിയ കോൺഗ്രസ് നേതാക്കളുടെ കൂറ്റൻ ഹോർഡിങ്ങുകൾ

500 രൂപക്ക് സിലിണ്ടർ, സ്ത്രീകൾക്ക് മാസം 2500 രൂപ, സൗജന്യ ബസ് യാത്ര... -പ്രഖ്യാപനവുമായി തെലങ്കാന കോൺഗ്രസ് റാലി

ഹൈദരാബാദ്: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയിൽ ആറ് പ്രധാന വാഗ്ദാനങ്ങൾ പ്രഖ്യാപിച്ച് കോൺഗ്രസ്. തെലങ്കാന ദേശീയോദ്ഗ്രഥന ദിനത്തോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം തുക്കുഗുഡയിൽ നടന്ന കൂറ്റൻ റാലിയിലാണ് വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചത്. മ​ഹാ​ല​ക്ഷ്മി, റൈ​തു ഭ​റോ​സ, ഗൃ​ഹ ജ്യോ​തി, ഇ​ന്ദി​രാ​മ്മ ഇ​ന്ദ്‍ലു, യു​വ വി​കാ​സം, ചെ​യു​ത എ​ന്നീ ആ​റ് ഉ​റ​പ്പു​ക​ളാ​ണ് പാ​ർ​ല​മെ​ന്റ​റി പാ​ർ​ട്ടി ചെ​യ​ർ​പേ​ഴ്സ​ൻ സോ​ണി​യ ഗാ​ന്ധി​യും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും പ്ര​ഖ്യാ​പി​ച്ച​ത്.

• സ്ത്രീ​ക​ൾ​ക്ക് മാ​സം​തോ​റും 2500 രൂ​പ​യും 500 രൂ​പ​ക്ക് പാ​ച​ക വാ​ത​ക സി​ലി​ണ്ട​റും സം​സ്ഥാ​ന​മൊ​ട്ടു​ക്കും സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ ബ​സ് യാ​ത്ര​യും അ​ട​ങ്ങു​ന്ന​താ​ണ് മ​ഹാ​ല​ക്ഷ്മി പ​ദ്ധ​തി.

• കൃ​ഷി​ക്കാ​ർ​ക്കും പാ​ട്ട​കൃ​ഷി​ക്കാ​ർ​ക്കും വ​ർ​ഷം തോ​റും 15,000 രൂ​പ​യും ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക്ക് 12,000 രൂ​പ​യും നെ​ൽ​കൃ​ഷി​ക്ക് 500 രൂ​പ ബോ​ണ​സും ന​ൽ​കു​ന്ന​താ​ണ് റൈ​തു ഭ​റോ​സ പ​ദ്ധ​തി.

• അ​ർ​ഹ​രാ​യ എ​ല്ലാ വീ​ട്ടു​കാ​ർ​ക്കും 200 യൂ​നി​റ്റ് വൈ​ദ്യു​തി ന​ൽ​കു​ന്ന​താ​ണ് ഗൃ​ഹ​ജ്യോ​തി പ​ദ്ധ​തി.

• ഇ​ന്ദി​രാ​മ്മ ഇ​ന്ദ്‍ലു പ​ദ്ധ​തി​യി​ൽ ഭ​വ​ന​ര​ഹി​ത​ർ​ക്ക് വീ​ടു​വെ​ക്കാ​ൻ ഭൂ​മി​യും അ​ഞ്ചു ല​ക്ഷം രൂ​പ​യും തെ​ല​ങ്കാ​ന​യു​ടെ സ​മ​ര​പോ​രാ​ളി​ക​ൾ​ക്ക് 250 ച​തു​ര​ശ്ര യാ​ർ​ഡ് ഭൂ​മി​യും ന​ൽ​കും.

• വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ഞ്ചു ല​ക്ഷ​ത്തി​ന്റെ വി​ദ്യ ഭ​റോ​സ കാ​ർ​ഡ് എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും തെ​ല​ങ്കാ​ന ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളും സ്ഥാ​പി​ക്കു​ന്ന​താ​ണ് യു​വ വി​കാ​സം പ​ദ്ധ​തി.

• മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് 4000 രൂ​പ മാ​സാ​ന്ത പെ​ൻ​ഷ​നും 10 ല​ക്ഷം രൂ​പ​യു​ടെ രാ​ജീ​വ് ആ​രോ​ഗ്യ​ശ്രീ ഇ​ൻ​ഷു​റ​ൻ​സും അ​ട​ങ്ങു​ന്ന​താ​ണ് ചെ​യു​ത പ​ദ്ധ​തി.


ആ​ർ​പ്പു​വി​ളി​ക​ളോ​ടെ​യാ​ണ് ​പ്ര​ഖ്യാ​പ​ന​ത്തെ ജ​ന​സ​ഞ്ച​യം വ​ര​വേ​റ്റ​ത്. തെലങ്കാനയിലെ ജനങ്ങളുടെ അഭിലാഷം നിറവേറ്റുന്നതിനായി കോൺഗ്രസ് ആറ് ഉറപ്പുകൾ പ്രഖ്യാപിക്കുന്നെന്നും അവ ഓരോന്നും നിറവേറ്റാൻ പ്രതിജ്ഞാബദ്ധരാണെന്നും സോണിയ ഗാന്ധി പറഞ്ഞു. രാഹുൽ അടക്കം നേതാക്കൾ റാലിയെ അഭിസംബോധന ചെയ്തു.

വിജയഭേരി റാലിയിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്. പ്രവർത്തകരുടെ ദൃശ്യങ്ങൾ ശശി തരൂർ അടക്കം പ്രമുഖർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ‘തെലങ്കാനയിലെ ബഹുജന റാലിക്കെത്തിയ ജനക്കൂട്ടം അമ്പരപ്പിക്കുന്നു. ആയിരക്കണക്കിന് ആളുകൾ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്ന ദൃശ്യമാണിത്. ഹൈദരാബാദിൽ ഇത് വിമോചന ദിനമാണ്. കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇപ്പോൾ അവസാനിച്ചു’ -ശശി തരൂർ എക്സിൽ (ട്വിറ്റർ) കുറിച്ചു.

Tags:    
News Summary - Huge Congress rally at Hyderabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.