മുംബൈ: നോട്ട് അസാധുവില്‍ കുരുങ്ങി വസ്തു ഇടപാട് രജിസ്ട്രേഷന്‍ വഴിയുള്ള സര്‍ക്കാര്‍ വരുമാനത്തിലും വന്‍ ഇടിവ്. ഗുജറാത്തിലാണ് നോട്ട് അസാധുവാക്കി ഒരു മാസം തികയുമ്പോള്‍ ഈ ഇനത്തില്‍ കൂടുതല്‍ ഇടിവുണ്ടായത്. 43 ശതമാനമാണ് ഗുജറാത്തിലെ ഇടിവ്.
മഹാരാഷ്ട്രയിലും ചണ്ഡിഗഢിലും 30 വീതവും പഞ്ചാബില്‍ 20 ഉം ഡല്‍ഹിയില്‍ 16.4 ഉം ശതമാനമാണ് കഴിഞ്ഞ ഒരു മാസത്തിനിടെയുണ്ടായ കുറവ്. നവംബറില്‍ ഗുജറാത്തില്‍ നടക്കേണ്ടിയിരുന്ന സ്വത്ത് കൈമാറ്റ രജിസ്ട്രേഷനുകള്‍ നോട്ട് അസാധു പ്രഖ്യാപനത്തോടെ റദ്ദാക്കപ്പെടുകയാണുണ്ടായത്. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ 200 കോടി രൂപയുടെ വരവാണ് ഇതോടെ മുടങ്ങിയത്. സെപ്റ്റംബറിലും ഒക്ടോബറിലുമായി ലക്ഷത്തിലേറെ സ്വത്തിടപാട് നടക്കുകയും അതുവഴി 817 കോടി രൂപ ഗുജറാത്ത് സര്‍ക്കാറിന് ലഭിക്കുകയും ചെയ്തിരുന്നു. 2015 സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ നടന്ന ഇടപാടിനെക്കാള്‍ 34 ശതമാനമാനമായിരുന്നു ഇത്. എന്നാല്‍, നോട്ട് അസാധു പ്രഖ്യാപനത്തോടെ പാതിയോളമായി ഇത് ഇടിഞ്ഞു.
20,483 രജിസ്ട്രേഷനുകളാണ് കഴിഞ്ഞ മാസം നന്നത്. സൂറത്തില്‍ 3,069 ഉം അഹ്മദാബാദില്‍ 3,021ഉം രാജ്കോട്ടില്‍ 1,605 ഉം വഡോദരയില്‍ 1,364 ഉം സ്വത്തുവകകളാണ് കൈമാറ്റം ചെയ്യപ്പെട്ടതെന്നാണ് കണക്ക്. ഇതുവഴി സര്‍ക്കാറിനു ലഭിച്ചത് 135 കോടി രൂപ. കഴിഞ്ഞ വര്‍ഷം നവംബറില്‍ 273 കോടിയായിരുന്നു ഈ ഇനത്തിലെ വരവ്.
സ്വത്തിടപാടില്‍ 70 ശതമാനത്തോളം നോട്ട് കൈമാറ്റം നടക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. സ്ഥിതി കൂടുതല്‍ മോശമാകുമെന്നാണ് വസ്തു ഇടപാട് മേഖലയിലുള്ളവരുടെ വിലയിരുത്തല്‍. പുതിയ സംരംഭങ്ങള്‍ക്ക് ആളുകള്‍ തയാറാകുന്നില്ളെന്നും ഇവര്‍ പറയുന്നു.
സ്വത്തിടപാട് വഴിയുള്ള വരവില്‍ 338 കോടി രൂപയുടെ ഇടിവാണ് മഹാരാഷ്ട്രയിലുണ്ടായത്. നവംബര്‍ എട്ടിനുമുമ്പ് ഈ ഇനത്തിലെ വരവ് 1,643 കോടിയായിരുന്നു. അത്് പിന്നീട് 1,305 കോടിയായി കുറഞ്ഞു. ആഗസ്റ്റില്‍ 1,748 കോടിയും സെപ്റ്റംബറില്‍ 1,608 കോടിയും ഒക്ടോബറില്‍ 1,908 കോടിയുമായിരുന്നു സ്റ്റാമ്പ് ഡ്യൂട്ടി വകയിലെ വരവ്.
ഏപ്രിലില്‍ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ 23,548 കോടിയില്‍ സ്റ്റാമ്പ് ഡ്യൂട്ടി വഴിയുള്ള വരുമാനമത്തെിക്കാമെന്ന കണക്കുകൂട്ടലിനാണ് നോട്ട് അസാധു തിരിച്ചടിയായത്. നോട്ട് അസാധുവാക്കുന്നതിനുമുമ്പ് ശരാശരി 7,721 രജിസ്ട്രേഷനുകളാണ് പ്രതിദിനം നടന്നത്. അത് 4,583 ആയി കുറഞ്ഞു. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ വഴിയുള്ള വരവില്‍ ആറു ശതമാനത്തിന്‍െറ ഇടവാണുള്ളത്.
58.3 കോടി രൂപയായിരന്നു പ്രതിദിന വരവ്. അത് നോട്ട് അസാധുവിന് ശേഷം 55 കോടിയായി കുറഞ്ഞു. ഏപ്രില്‍ ഒന്നു മുതല്‍ നവംബര്‍ എട്ടുവരെ മുംബൈയില്‍നിന്നുള്ള പ്രതിദിന ശരാശരി വരവ് 20 കോടിയായിരുന്നത് 12 കോടിയായി കുറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.