നോയിഡ: നോയിഡയിൽ വൈദ്യുത സബ്സ്റ്റേഷനിൽ വൻ തീപിടുത്തം.സെക്ടർ -148 ലെ നോയിഡ പവർ കമ്പനി ലിമിറ്റഡിൻെറ (എൻ.പി.സി.എൽ) സബ്സ്റ്റേഷനിലാണ് തീപിടുത്തമുണ്ടായത്. അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്തില്ല.
കനത്ത മഴയെ തുടർന്ന് രാവിലെ 8.30 ഓടെയാണ് പവർ സബ്സ്റ്റേഷനിൽ അഗ്നിബാധയുണ്ടായത്. നിരവധി അഗ്നിശമന എഞ്ചിനുകൾ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. പ്രദേശത്താകെ കനത്ത പുക പടർന്നിരിക്കുകയാണ്.
തീപിടുത്തത്തിൽ ട്രാൻസ്ഫോർമറുകൾ തകരാറിലായതോടെ പ്രദേശത്തെ ൈവദ്യുതി വിഛേദിക്കപ്പെട്ടു. നോയിഡയിലും ഡൽഹിയിലും കനത്ത മഴ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.