ഛത്തർപൂർ (മധ്യപ്രദേശ്): ഗ്രീസ് പുരണ്ട കൈകൊണ്ട് അബദ്ധത്തിൽ സ്പർശിച്ചതിന് ദലിത് യുവാവിനുമേൽ മനുഷ്യ വിസർജ്യം എറിഞ്ഞു. ദശരഥ് അഹിർവാരാണ് (45) ഇതുസംബന്ധിച്ച് ശനിയാഴ്ച പൊലീസിൽ പരാതി നൽകിയത്. ബികൗര ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം.
പഞ്ചായത്തിനായി ഓട നിർമിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു ദശരഥ്. ഇതിനു സമീപം ഹാൻഡ് പമ്പിനരികിൽ കുളിച്ചുകൊണ്ടിരിക്കുകയായിരുന്ന രാംകൃപാൽ പട്ടേലിന്റെ ദേഹത്ത് ദശരഥിന്റെ കൈ അബദ്ധത്തിൽ കൊള്ളുകയായിരുന്നു. തുടർന്ന് ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച പട്ടേൽ, കപ്പിൽ മനുഷ്യവിസർജം കൊണ്ടുവന്ന് ദശരഥിന്റെ മുഖത്തും ദേഹത്തും എറിയുകയായിരുന്നു.
ഇതുസംബന്ധിച്ച് പഞ്ചായത്തിൽ അറിയിച്ചെങ്കിലും പഞ്ചായത്ത് തനിക്ക് 600 രൂപ പിഴയിടുകയായിരുന്നെന്ന് ദശരഥ് പറഞ്ഞു. പട്ടികജാതി-വർഗ അതിക്രമം തടയൽ നിയമപ്രകാരം പട്ടേലിനെതിരെ കേസെടുത്തതായി പൊലീസ് സബ് ഡിവിഷനൽ ഓഫിസർ മൻമോഹൻ സിങ് ബാഗേൽ പറഞ്ഞു. സിദ്ധി ജില്ലയിൽ ആദിവാസി യുവാവിന്റെമേൽ പ്രാേദശിക ബി.ജെ.പി നേതാവ് മൂത്രമൊഴിച്ച സംഭവം പുറത്തുവന്ന് ആഴ്ചകൾ പിന്നിടുമ്പോഴാണ് പുതിയ സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.