ബംഗളൂരു: മനുഷ്യക്കടത്ത് റാക്കറ്റുമായി ബന്ധപ്പെട്ട് 38 ശ്രീലങ്കൻ പൗരന്മാരെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. കാനഡയിലേക്ക് കടക്കാൻ ലക്ഷ്യമിട്ട പ്രതികൾ മംഗളൂരുവിൽ മൂന്നിടത്തായി താമസിച്ചുവരികയായിരുന്നു.
കഴിഞ്ഞ മാർച്ചിൽ ഇവരെ ഏജൻറുമാർ ശ്രീലങ്കയിൽനിന്ന് ബോട്ടിൽ തമിഴ്നാട്ടിെല തൂത്തുക്കുടിയിലും പിന്നീട് മേയിൽ ബംഗളൂരു വഴി മംഗളൂരുവിലും എത്തിക്കുകയായിരുന്നെന്ന് മംഗളൂരു സിറ്റി പൊലീസ് കമീഷണർ എൻ. ശശികുമാർ പറഞ്ഞു.
ശ്രീലങ്കൻ പൗരന്മാർക്ക് ഒളിച്ചു താമസിക്കാൻ സഹായം നൽകിയ എട്ട് തദ്ദേശീയരും പിടിയിലായി. തമിഴ്നാട് പൊലീസ് നൽകിയ രഹസ്യ വിവരത്തെ തുടർന്നാണ് നടപടി. പ്രതികൾക്കെതിരെ മനുഷ്യക്കടത്തിനു പുറമെ, പാസ്പോർട്ട് ആക്ട്, ഫോറിനേഴ്സ് ആക്ട് എന്നിവ പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു.
സംഭവം പ്രഥമദൃഷ്ട്യാ മനുഷ്യക്കടത്തായി ബോധ്യപ്പെട്ടിട്ടുണ്ടെന്നും ശ്രീലങ്കൻ വിദേശകാര്യ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കമ്മീഷണർ പറഞ്ഞു. കാനഡയിലേക്ക് കൊണ്ടുപോവാനെന്ന േപരിൽ ശ്രീലങ്കയിലെ ഏജൻറ് മൂന്നു ലക്ഷത്തിലേറെ രൂപ വീതം ഇവരിൽനിന്ന് വാങ്ങിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.