ഫ്ലാറ്റുകളിൽ നിന്ന് കോടികൾ പിടിച്ചെടുത്തതിനു പിന്നാലെ അർപിതയുടെ കാറുകൾക്കായി ഇ.ഡി വേട്ട തുടങ്ങി

ആഡംബര ഫ്ലാറ്റുകളിൽ നിന്ന് 50 കോടി പിടിച്ചെടുത്തതിനു പിന്നാലെ പശ്ചിമ ബംഗാളിലെ അധ്യാപക നിയമന കുംഭകോണക്കേസില്‍ അറസ്റ്റിലായ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയുടെ സുഹൃത്തും നടിയുമായ അർപിത മുഖര്‍ജിയുടെ നാല് കാറുകള്‍ക്കായി തിരച്ചില്‍ ശക്തമാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.

അർപിതയുടെ ഓഡി എ4, ഹോണ്ട സിറ്റി, ഹോണ്ട സി.ആർ.വി, മെഴ്സിഡസ് ബെൻസ് എന്നീ കാറുകളാണ് കാണാതായത്. ഈ കാറുകളിൽ നിറയെ പണമായിരുന്നുവെന്നാണ് ഇ.ഡിയുടെ നിഗമനം. അര്‍പ്പിതയുടെ അറസ്റ്റിനിടെ ഒരു വെള്ള ബെന്‍സ് കാര്‍ ഇ.ഡി പിടിച്ചെടുത്തിരുന്നു. കാറുകൾ ക​ണ്ടെത്താൻ സി.സി.ടി.വി പരിശോധനകളും റെയ്ഡുകളും വ്യാപകമാക്കിയിരുന്നു. 30 കാരിയായ മോഡലും നടിയുമായ അര്‍പിതക്ക് നിരവധി ഫ്‌ളാറ്റുകള്‍ സ്വന്തമായി ഉള്ളതായി ഇ.ഡി കണ്ടെത്തിയിരുന്നു.

കൊല്‍ക്കത്തയിലെ ബെല്‍ഗാരിയ ഏരിയയിലെ ക്ലബ്ടൗണ്‍ ഹൈറ്റ്സില്‍ അര്‍പ്പിതയ്ക്ക് രണ്ട് ഫ്‌ളാറ്റുകള്‍ ഉണ്ട്. ഇതില്‍ ഒരു ഫ്‌ളാറ്റില്‍ വ്യാഴാഴ്ച നടത്തിയ റെയ്ഡില്‍ 30 കോടി രൂപയും ആറ് കിലോയോളം സ്വര്‍ണാഭരണങ്ങളും കണ്ടെത്തിയിരുന്നു. രണ്ടാമത്തെ ഫ്‌ളാറ്റില്‍ നിന്ന് ഒന്നും കണ്ടെടുക്കാനായിട്ടില്ല.

അധ്യാപക നിയമന കുംഭകോണത്തിൽ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ​തൃണമൂൽ കോൺ​ഗ്രസ് നേതാവ് പാർഥ ചാറ്റർജിയുടെ അടുത്ത സഹായിയാണ് അർപിത. കേസിൽ അറസ്റ്റിലായ പാർഥ ചാറ്റർജിയെ കഴിഞ്ഞ ദിവസം മന്ത്രിസ്ഥാനത്തു നിന്ന് പുറത്താക്കിയിരുന്നു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അടുത്ത അനുയായിരുന്നു പാർഥ ചാറ്റർജി.

Tags:    
News Summary - Hunt For 4 Cars Of Bengal Minister's Aide Arpita Mukherjee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.