ശ്രീനഗര്‍: കശ്മീരില്‍ കര്‍ഫ്യൂ ലംഘിച്ച് പ്രതിഷേധ പ്രകടനം നടത്താന്‍ ശ്രമിച്ചതിന് ഹുര്‍റിയത് കോണ്‍ഫറന്‍സ് മിതവാദിവിഭാഗം ചെയര്‍മാന്‍ മിര്‍വായിസ് ഉമര്‍ ഫാറൂഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആറു മാസത്തെ ജയില്‍വാസത്തിനുശേഷം വീട്ടുതടങ്കലില്‍ കഴിയുന്ന മിര്‍വായിസ് വെള്ളിയാഴ്ച ശ്രീനഗറിലെ ജാമിഅ മസ്ജിദിലിലേക്ക് ജുമുഅ പ്രാര്‍ഥനക്ക് പുറപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് അറസ്റ്റിലായത്.
നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ചരിത്രപ്രസിദ്ധമായ ജാമിഅ മസ്ജിദില്‍ 15 ആഴ്ചയായി ജുമുഅ നമസ്കാരം മുടങ്ങിയിരിക്കുകയാണ്. ഇതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച പള്ളിയിലേക്ക് മാര്‍ച്ച് നടത്താനും ജുമുഅ നിര്‍വഹിക്കാനും മിര്‍വായിസ് ഉമര്‍ ഫാറൂഖും ഹുര്‍റിയത്ത് തീവ്രവിഭാഗം ചെയര്‍മാന്‍ സെയ്യദ് അലിഷാ ഗീലാനിയും ജെ.കെ.എല്‍.എഫ് ചെയര്‍മാന്‍ യാസീന്‍ മാലിക്കും ആഹ്വാനം ചെയ്തിരുന്നു. നമസ്കാരത്തിനായി നൈജീനിലെ വീട്ടില്‍നിന്ന് പുറപ്പെട്ട ഉടനെ പൊലീസ് മിര്‍വായിസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.