അനുമതിയില്ലാതെ ഉസ്മാനിയ സർവകലാശാലയിൽ പ്രവേശിച്ച ബി.ജെ.പി എം.പിക്കെതിരെ കേസ്

ഹൈദരാബാദ്: ഉസ്മാനിയ സർവകലാശാലയിൽ പ്രവേശിച്ചതിന് ബി.ജെ.പി എം.പി തേജസ്വി സൂര്യയ്‌ക്കെതിരെ കേസ്. യൂണിവേഴ്‌സിറ്റി അധികൃതരുടെ മുൻകൂർ അനുമതി വാങ്ങാതെ സർവകലാശാലയിൽ പ്രവേശിച്ചതിനാണ് കേസ്. യൂണിവേഴ്‌സിറ്റി രജിസ്ട്രാർ നൽകിയ പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.

'യൂണിവേഴ്സിറ്റി അധികൃതരുടെ മുൻകൂർ അനുമതി വാങ്ങാതെ ഹൈദരാബാദിലെ ഉസ്മാനിയ സർവകലാശാലയിൽ പ്രവേശിച്ചതിന് ബി.ജെ.പി എം.പി തേജസ്വി സൂര്യയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. യൂണിവേഴ്‌സിറ്റി രജിസ്ട്രാർ അദ്ദേഹത്തിനെതിരെ പരാതി നൽകിയിട്ടുണ്ട്' - തെലങ്കാന ഡി.ജി.പി പറഞ്ഞു.

ഡിസംബർ 1 ന് നടക്കുന്ന ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (ജി.എച്ച്.എം.സി) തെരഞ്ഞെടുപ്പിന് മുന്നോടിയായായിരുന്നു സന്ദർശനം. ഡിസംബർ 4 ന് ഫലപ്രഖ്യാപനം.

Tags:    
News Summary - Hyderabad: Case against Tejasvi Surya for entering Osmania University without permission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.