ഹൈദരാബാദ്: തെലങ്കാനയെയും രാജ്യത്തെയും അമ്പരപ്പിച്ച സംഭവത്തിൽ, വനിത വെറ്ററിനറി ഡോക്ടർ ബലാത്സംഗ കൊലക്കേസിലെ നാലു പ്രതികളെയും ഹൈദരാബാദ് പൊലീസ് സംഭവസ്ഥലത്ത് എത്തിച്ച് വെടിവെച്ചുകൊന്നു. ഹൈദരാബാദിൽ 25കാരി ഡോക്ടറെ ബലാത്സംഗ ചെയ്ത് കൊലപ്പെടുത്തുകയും മൃതദേഹം കത്തിക്കുകയും ചെയ്ത ക്രൂരസംഭവത്തിലെ പ്രതികളായ നാലു ലോറി ജീവനക്കാർ, തെളിവെടുപ്പിനിടെ രക്ഷെപ്പടാൻ ശ്രമിക്കവെ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയായിരുന്നുവെന്ന് ഹൈദരാബാദ് പൊലീസ് അറിയിച്ചു. ഏറ്റുമുട്ടലിൽ രണ്ടു പൊലീസുകാർക്ക് പരിക്കേറ്റുവെന്നും പൊലീസ് വ്യക്തമാക്കി. മുഖ്യപ്രതി ലോറി ഡ്രൈവർ ആരിഫ് (24), ക്ലീനർമാരായ ജോലു ശിവ (20), ജോലു നവീൻ (20), ചിന്തകുണ്ട ചെന്നകേശവലു എന്നിവരാണ് കൊല്ലപ്പെട്ടത്.
Hyderabad: Heavy police presence at the spot where accused in the rape and murder of the woman veterinarian were killed in an encounter earlier today. #Telangana pic.twitter.com/tpIzyBgxdZ
— ANI (@ANI) December 6, 2019
അന്വേഷണത്തിെൻറ ഭാഗമായി, കുറ്റകൃത്യം നടത്തിയ വിധം പുനരാവിഷ്കരിക്കാൻ പ്രതികളെ സംഭവസ്ഥലത്ത് വെള്ളിയാഴ്ച രാവിലെ 6.30ന് എത്തിച്ചിരുന്നു. ‘‘ഇൗ സമയത്ത് നാലുപേരും ചേർന്ന് പൊലീസിെൻറ ആയുധം തട്ടിപ്പറിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതിനെ തുടർന്ന് ഞങ്ങൾ തിരിച്ചടിച്ചു. ഇതിൽ നാലുപേരും കൊല്ലപ്പെടുകയായിരുന്നു’’ -മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വിശദീകരിച്ചു.
ഇതിനിടെ, നാടിനെ നടുക്കിയ ബലാത്സംഗ കൊലപാതക കേസിൽ കസ്റ്റഡിയിലുള്ള മുഴുവൻ പ്രതികളെയും വെടിവെച്ചുകൊന്ന പൊലീസ് നടപടിയെ എതിർത്തും അനുകൂലിച്ചും ജനം രംഗത്തെത്തി. ഏതു സാഹചര്യത്തിലായാലും നീതിന്യായ വ്യവസ്ഥയെ മറികടന്നുള്ള ഇത്തരം പൊലീസ് കൊലപാതകങ്ങൾ രാജ്യത്തിെൻറ നിലനിൽപിന് ഭീഷണിയാണെന്ന് ചിലർ ചൂണ്ടിക്കാണിച്ചപ്പോൾ, ഇരയായവരുടെ ഉറ്റവർക്ക് വേഗത്തിൽ നീതികിട്ടിയെന്നാണ് മറ്റൊരു വിഭാഗം പ്രതികരിച്ചത്. സംഭവത്തിൽ സ്വമേധയാ കേസെടുത്ത ദേശീയ മനുഷ്യാവകാശ കമീഷൻ, ഏറ്റുമുട്ടൽ കൊലയെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു.
Hyderabad: Senior Police officials arrive at the site of the encounter. All four accused in the rape and murder of woman veterinarian in Telangana were killed in an encounter with the police when the accused tried to escape while being taken to the crime spot. https://t.co/TB4R8EuPyr pic.twitter.com/7fuG87MP0m
— ANI (@ANI) December 6, 2019
വ്യാഴാഴ്ച രാത്രിയാണ് 25കാരിയെ ബലാത്സംഗത്തിനിരയാക്കി കൊന്നശേഷം ബ്ലാങ്കറ്റിൽ പൊതിഞ്ഞ് തീകൊളുത്തിയത്. നഗരപ്രാന്തത്തിലെ ഷാദ്നഗറിൽ ടോൾ പ്ലാസക്കരികിൽ യുവതി സ്കൂട്ടർ പാർക്ക് ചെയ്യുന്നതു കണ്ട പ്രതികൾ, മദ്യപാനത്തിനിടെ പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു. യുവതി പോയ ശേഷം പ്രതികളിലൊരാൾ സ്കൂട്ടറിന്റെ കാറ്റഴിച്ചുവിട്ടു.
പിന്നീട് യുവതി തിരിച്ചു വന്നപ്പോൾ മറ്റൊരു പ്രതി, ടയർ നന്നാക്കാൻ സഹായിക്കാം എന്നു പറഞ്ഞ് സമീപിക്കുകയായിരുന്നു. സമീപത്ത് നിർത്തിയിട്ട ലോറിയിൽ നിന്ന് മറ്റു പ്രതികൾ തുറിച്ചു നോക്കുന്നത് കണ്ട് ഭയന്ന യുവതി, അപരിചിതന്റെ സഹായം സ്വീകരിക്കാൻ നിർബന്ധിതയായി. ടയറിൽ കാറ്റുനിറച്ച് കൊണ്ടുവരാം എന്ന് വാഗ്ദാനം ചെയ്ത് പ്രതി സ്കൂട്ടറുമായി പോയപ്പോൾ യുവതി ടോൾ പ്ലാസക്കു സമീപം കാത്തുനിന്നു.
കട അടച്ചുപോയെന്നും പറഞ്ഞ് ഇയാൾ തിരിച്ചു വന്നു. തുടർന്ന് മറ്റു പ്രതികളും ഒപ്പം ചേർന്ന് യുവതിയെ ബലമായി പിടികൂടി സമീപത്തെ ഒരു കെട്ടിടത്തിലേക്ക് കൊണ്ടു പോയി ബലാത്സംഗം ചെയ്തു. ബലപ്രയോഗത്തിൽ ശ്വാസംമുട്ടി യുവതിയുടെ ജീവൻപോയി. തുടർന്ന് മൃതദേഹം ബ്ലാങ്കറ്റിൽ പൊതിഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടു പോയി തീകൊളുത്തുകയായിരുന്നു. പ്രദേശത്ത് നിന്ന് യുവതിയുടെ മൊബൈൽ ഫോൺ കത്തികരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.