ഹൈദരാബാദ്: മുതിർന്ന തെലുഗു ദേശം പാർട്ടി (ടി.ഡി.പി) നേതാവും വ്യാപാരപ്രമുഖനുമായ അലി ബിൻ ഇബ്രാഹിം മസ്കത്തി കോൺഗ്രസിൽ ചേർന്നു. ഹൈദരാബാദിലെ കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിനിടെയായിരുന്നു ഓൾഡ് സിറ്റി സ്വദേശിയായ അലി മസ്കത്തിയുടെ കോൺഗ്രസ് പ്രവേശം.
എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, തെലുഗുദേശം പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ. രേവന്ത റെഡ്ഡി, മുൻ മന്ത്രി ഷബീർ അലി എന്നിവരുടെ സാന്നിധ്യത്തിലാണ് അലി മസ്കത്തി പാർട്ടിയിൽ ചേർന്നത്. അദ്ദേഹത്തിന്റെ അനുയായികളും തെലുഗുദേശം പ്രദേശ് കോൺഗ്രസ് കമ്മിറ്റി നേതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഓൾഡ് സിറ്റിയിൽ ഏറെ സ്വാധീനമുള്ള മസ്കത്തി കുടുംബം ദീർഘകാലമായി പ്രാദേശിക രാഷ്ട്രീയത്തിൽ സജീവമാണ്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ അലി മസ്കത്തിക്ക് കോൺഗ്രസ് സീറ്റു നൽകാൻ സാധ്യത ഏറെയാണെന്ന് തെലുങ്കു മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
അലി മസ്കത്തിയുടെ പിതാവ് ഇബ്രാഹിം ബിൻ അബ്ദുല്ല മസ്കത്തി എ.ഐ.എം.ഐ.എം ബാനറിൽ നിയമസഭയിലേക്ക് രണ്ടു തവണ മത്സരിച്ച് വിജയിച്ചിരുന്നു. 2015ലാണ് അദ്ദേഹം അന്തരിച്ചത്. അലി മസ്കത്തി 2002ലാണ് ടി.ഡി.പിയിൽ ചേർന്നത്. ലെജിസ്ലേറ്റിവ് കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, ഉർദു അക്കാദമി ചെയർമാനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.