അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥി മസ്തിഷ്കാഘാതം മൂലം മരിച്ചു

ഹൈദരാബാദ്: ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് പോയ ഹൈദരാബാദ് വിദ്യാർഥി മസ്തിഷ്കാഘാതത്തെ തുടർന്ന് മരിച്ചു. 30 കാരനായ റുത്വികാണ് മരിച്ചത്. അമേരിക്കയിലെ ടെക്സസ് യൂണിവേഴ്സിറ്റിയിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി ജോലി അന്വേഷിക്കുന്ന സാഹചര്യത്തിലാണ് മരണം സംഭവിക്കുന്നത്.

ഫെബ്രുവരി 16 ന് സുഹൃത്തുക്കളുമൊത്തുള്ള ഉച്ചഭക്ഷണത്തിനിടെയാണ് റുത്വിക്ക് കുഴഞ്ഞുവീഴുന്നത്. ഉടൻ തന്നെ സുഹൃത്തുക്കൾ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ തലച്ചോറിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തി. സ്‌ട്രോക്കിനെ തുടർന്ന് ഇടതുവശം പൂർണമായും തളർന്നു.

വിദ്യാർഥിയുടെ ചികിത്സക്കായി സുഹൃത്തുക്കൾ ചേർന്ന് ഫണ്ട് സ്വരൂപിച്ചിരുന്നു. എന്നാൽ ശസ്‌ത്രക്രിയ ചെയ്‌തിട്ടും റുത്വിക് മരണത്തിന് കീഴടങ്ങുകയായിരുന്നു. തിങ്കളാഴ്ച മൃതദേഹം ഹൈദരാബാദിലെത്തിക്കുകയും അവിടുന്ന് ത്രിമുൽഗേരിയിലെ വീട്ടിലെത്തിക്കുകയും ചെയ്തു. അടുത്തിടെ 25 കാരനായ ഹൈദരാബാദ് വിദ്യാർഥി ഷെയ്ക് മുസമ്മിൽ അഹമ്മദ് കാനഡയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിരുന്നു.

Tags:    
News Summary - Hyderabad student dies of brain stroke in US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.