തെലങ്കാന ഡോക്ടറുടെ കൊലപാതകം: ക്ഷേത്ര നട അടച്ചിട്ട് പ്രതിഷേധം

ഹൈദരാബാദ്: തെലങ്കാനിൽ വനിതാ വെറ്റിനറി ഡോക്ടറെ കൂട്ട ബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന സംഭവത്തിൽ പ്രതിഷേധം കത്തുന്നു. തെലങ്കാനയിലും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധം തുടരുകയാണ്. പ്രതികളെ കസ്റ്റഡിയിൽവെച്ച തെലങ്കാനയിലെ ഷാദ്‌നഗർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കു നേരെ നാട്ടുകാർ ചെരിപ്പേറ് നടത്തി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ഒടുവിൽ പൊലീസിന് ലാത്തി ചാർജ് നടത്തേണ്ടി വന്നു.

സംഭവത്തിൽ പ്രതിഷേധിച്ച് ഹിൽകൂർ ബാലാജി ക്ഷേത്രം 20 മിനിറ്റ് നട അടച്ചിട്ട് ഭക്തർക്ക് പ്രവേശനം നിർത്തിവെച്ചു. ഭക്തർ പുരോഹിതർക്കൊപ്പം ക്ഷേത്രത്തിന് പുറത്ത് ഒരുമിച്ച് കൂടി സ്ത്രീകളുടെ സുരക്ഷക്കായി ‘മഹാ പ്രദക്ഷിണം’ നടത്തി.

വ്യാ​ഴാ​ഴ്​​ച രാ​ത്രി​യാ​ണ്​ 25കാ​രി​യെ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി കൊ​ന്ന​ശേ​ഷം ബ്ലാ​ങ്ക​റ്റി​ൽ പൊ​തി​ഞ്ഞ്​ തീ​കൊ​ളു​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ലോ​റി ജീ​വ​ന​ക്കാ​രാ​യ നാ​ലു യു​വാ​ക്ക​ളാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. ​പിടി​യി​ലാ​യ മു​ഖ്യ​പ്ര​തി ആ​രി​ഫ്​ (24) ഡ്രൈ​വ​റു​ം ജോ​ലു ശി​വ (20), ജോ​ലു ന​വീ​ൻ (20), ചി​ന്ത​കു​ണ്ട ചെ​ന്ന​കേ​ശ​വ​ലു എ​ന്നി​വ​ർ ലോ​റി ക്ലീ​ന​ർ​മാ​രുമാണ്.

Tags:    
News Summary - Hyderabad temple closes gates to protest rape murder of Telangana doctor-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.