കൊല്ലപ്പെട്ട യുവതിയുടെ സ്വത്വം വെളിപ്പെടുത്തിയ മാധ്യമങ്ങൾക്ക്​ പൊലീസ്​ നോട്ടീസ്​

ഹൈ​ദ​രാ​ബാ​ദ്​: ഹൈ​ദ​രാ​ബാ​ദി​ൽ ബ​ലാ​ത്സം​ഗ​ത്തി​ന്​ വി​ധേ​യ​യാ​യി കൊ​ല്ല​പ്പെ​ട്ട യു​വ​തി​യു​ടെ സ്വ​ത്വം വെ​ളി​പ്പെ​ടു​ത്തി​യ ചാ​ന​ലു​ക​ൾ​ക്കും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ​ക്കും പൊ​ലീ​സ്​ നോ​ട്ടീ​സ്​ അ​യ​ച്ചു. യു​വ​തി​യെ തി​രി​ച്ച​റി​യു​ന്ന ഫോ​​ട്ടോ​യോ മ​റ്റു വി​വ​ര​ങ്ങ​ളോ പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ന്ന​ത്​ നി​ർ​ത്ത​ണ​മെ​ന്ന്​ സൈ​ബ​റാ​ബാ​ദ്​ പൊ​ലീ​സ്​ നോ​ട്ടീ​സി​ൽ നി​ർ​ദേ​ശി​ച്ചു.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ചി​ല പ​ത്ര​ങ്ങ​ളും ചാ​ന​ലു​ക​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളും പു​റ​ത്തു​വി​ടു​ന്ന വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷ​ണ​ത്തി​ന്​ ത​ട​സ്സം സൃ​ഷ്​​ടി​ക്കു​ന്ന​താ​യും പൊ​ലീ​സ്​ വ്യ​ക്ത​മാ​ക്കി. ക്രി​മി​ന​ൽ ന​ട​പ​ടി​ച​ട്ട​ത്തി​ലെ 149ാം വ​കു​പ്പു​പ്ര​കാ​ര​മാ​ണ്​ നോ​ട്ടീ​സ്. സ​മൂ​ഹ​മാ​ധ്യ​മ സ്​​ഥാ​പ​ന​ങ്ങ​ളോ​ട്​ ഇ​തി​ന​കം പ്ര​സി​ദ്ധീ​ക​രി​ച്ച​ ഫോ​​ട്ടോ​ക​ളും മ​റ്റും മാ​യ്​​ച്ചു​ക​ള​യാ​നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Tags:    
News Summary - Hyderabad veterinarian rape and murder - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.