ന്യൂഡൽഹി: നല്ല ഹിന്ദുവായതിനാൽ താൻ രാമക്ഷേത്ര നിർമാണത്തിനായി ഒരു ലക്ഷം രൂപ സംഭാവന നൽകിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.
താൻ സതാതനധർമത്തെ വിശ്വസിക്കുന്നയാളാണെന്നും നല്ല ഹിന്ദുവാണെന്നും എന്നാൽ തെരഞ്ഞെടുപ്പിൽ ജാതി ഉപയോഗിക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
"രാമക്ഷേത്ര നിർമാണത്തിന് ശിവരാജ് സിങ് ചൗഹാൻ ഒരു ലക്ഷം രൂപയാണ് സംഭാവന നൽകിയത്. ഞാൻ 1.11 ലക്ഷം രൂപ നൽകി. ഞാൻ ആ തുകയും ചെക്ക് പ്രധാനമന്ത്രി മോദിക്ക് കൈമാറിയിരുന്നു. അദ്ദേഹം അത് തിരിച്ചയച്ചു, എന്നോട് തന്നെ പണം ട്രസ്റ്റിന് നേരിട്ട് കൈമാരാൻ പറഞ്ഞു. അപ്രകാരം ചെയ്തു" - അദ്ദേഹം പറഞ്ഞു.
നവരാത്രിയുടെ അവസാന ദിവസത്തിൽ കന്യപൂജ നടത്തിയ ശിവരാജ് സിങ് ചൗഹാനെ വിമർശിച്ച് ദിവസങ്ങൾക്ക് ശേഷമാണ് രാമക്ഷേത്ര നിർമണത്തിന് പണം കൈമാറിയെന്ന പരാമർശവുമായി ദിഗ്വിജയ് സിങ് രംഗത്തെത്തിയത്.
ഇത്രയും നാടകം കളിക്കുന്ന ഒരു വ്യക്തിയെ അറിയില്ലെന്നും അദ്ദേഹം നണപറയുന് വ്യക്തിയാണെന്നുമായിരുന്നു ശിവരാജ് സിങ് ചൗഹാനെ കുറിച്ച് ദിഗ്വിജയുടെ പരാമർശം.
സംഭവത്തിന് പിന്നാലെ ദിഗ്വിജയ് സിങ്ങിനെ വിമർശിച്ച് ശിവരാജ് സിങ് ചൗഹാനും രംഗത്തെത്തിയിരുന്നു. സ്ത്രീകളെ ബഹുമാനിക്കുന്ന കന്യപൂജ പോലുള്ള ചടങ്ങുകളെ ബഹുമാനിക്കാൻ ദിഗ്വിജയ്ക്ക് സാധിക്കുന്നില്ലെന്നും കോൺഗ്രസ് വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.