ക്ഷേത്ര സന്ദർശന വിവാദം: താൻ ശിവഭക്​തനാണെന്ന്​ രാഹുൽ

അഹമ്മദാബാദ്​: തെരഞ്ഞെടുപ്പ്​ അടുത്ത ഗുജറാത്തിൽ ക്ഷേത്രങ്ങൾ സന്ദർശിച്ച്​  ഹിന്ദുത്വ വികാരം ഇളക്കി നേട്ടമുണ്ടാക്കാൻ ശ്രമിക്കുകയാ​െണന്ന ആരോപണങ്ങൾക്ക്​ മറുപടിയുമായി കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. താൻ ശിവഭക്​തനാണെന്ന് രാഹുൽ വ്യക്തമാക്കി. മറ്റുള്ളവർ എന്തെങ്കിലും പറയ​െട്ട. താൻ വിശ്വസിക്കുന്ന സത്യം എന്നോ​െടാപ്പമുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാഹുൽ ഗാന്ധി ഗുജറാത്തിലെ ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിനെ ബി.ജെ.പി പരിഹസിച്ചിരുന്നു. അത്ര വലിയ ഭക്തനാണെങ്കില്‍ ഡല്‍ഹിയിലെ ക്ഷേത്രങ്ങളില്‍ എന്തുകൊണ്ട് പോകുന്നില്ല എന്നായിരുന്നു ബി.ജെ.പിയുടെ ചോദ്യം.

സെപ്​തംബറിൽ ദ്വാരകയിലെ ദ്വാരകാധീശ ക്ഷേത്രത്തിൽ പ്രാർഥിച്ചു കൊണ്ടായിരുന്നു തെരഞ്ഞെടുപ്പ്​ പ്രചാരണം തുടങ്ങിയത്​. ഗാന്ധിനഗറിലെ അക്ഷര്‍ധാം ക്ഷേത്രം സന്ദര്‍ശിച്ചുകൊണ്ടാണ് വടക്കന്‍ ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് രാഹുല്‍ തുടക്കമിട്ടത്. ഡല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്രത്തില്‍ രാഹുല്‍ ഒരിക്കലെങ്കിലും പോയിട്ടുണ്ടോ എന്ന്​ ഗുജറാത്തി​​​െൻറ ചുമതലയുള്ള ബി.ജെ.പി നേതാവ് ഭൂപേന്ദര്‍ യാദവ് പരിഹസിച്ചു. രാഷ്ടീയസ്വാധീനം ഏറെയുള്ള പട്ടീദാര്‍ വിഭാഗത്തിന് പ്രധാനപ്പെട്ടതാണ് ഗുജറാത്തിലെ അക്ഷർധാം ക്ഷേത്രം. പാടണി​െല വീർ മേഘ്​മായ, വാരണയിലെ ഖോദിയാർ മാ, ബെചരജിയിലെ മാ ബഹൂചർ എന്നീ ക്ഷേത്രങ്ങളിൽ ഇന്ന്​ ദർശനം നടത്തി. 

ക്ഷേത്രങ്ങളില്‍ പോവുന്നത് നല്ല കാര്യമാണ്. എല്ലാവരും ക്ഷേത്രങ്ങളില്‍ പോവണമെന്നും പ്രാര്‍ഥിക്കണമെന്നും ആചാരങ്ങള്‍ പാലിക്കണമെന്നും തന്നെയാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. പക്ഷേ, രാഹുല്‍ഗാന്ധിയുടെ ഈ നീക്കം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ഗിമ്മിക്കാണെന്ന് ആര്‍ക്കാണ് മനസ്സിലാവാത്തത്. അതുകൊണ്ടാണല്ലോ ഗുജറാത്തിലെ ക്ഷേത്രങ്ങളില്‍ മാത്രം കയറിയിറങ്ങുന്നത് എന്നായിരുന്നു ബി.ജെ.പിയുടെ പരിഹാസം.

Tags:    
News Summary - I am devotee of Lord Shiva Says Rahul - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.