എന്റെ പോരാട്ടം ഒറ്റക്ക്; പനാജിയിലെ ജനങ്ങൾ തന്നെ പിന്തുണക്കുമെന്ന് ഉത്പൽ പരീക്കർ

പനാജി: ഗോവ നിയമസഭ തെരഞ്ഞെടുപ്പിൽ തന്റെ പോരാട്ടം ഒറ്റക്കാണെന്ന് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കർ. പനാജിയിലെ ജനങ്ങൾ തന്നെ പിന്തുണക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് ഉത്പൽ പരീക്കറിന്റെ പ്രസ്താവന.

രാഷ്ട്രീയത്തെ ഒരു കരിയറായി സ്വീകരിക്കാൻ ഉദ്ദേശിച്ചിട്ടില്ല. അതുകൊണ്ട് തെരഞ്ഞെടുപ്പ് ഫലം എന്തായാലും അത് തന്നെ ബാധിക്കുന്ന പ്രശ്നമല്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമായിരുന്നു കരിയറെങ്കിൽ മത്സരിക്കാനായി തനിക്ക് ഏത് സീറ്റും തെരഞ്ഞെടുക്കാമായിരുന്നു. എന്റെ പോരാട്ടം അതിനായല്ല. തന്റെ രാഷ്ട്രീയ കരിയറിന്റെ വിധി ജനങ്ങളുടെ കൈയിലാണ്. ഇനിയെല്ലാം അവർ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയിൽ പല നേതാക്കളുടേയും ഭാര്യമാർക്ക് സീറ്റ് നൽകിയതിനെ കുറിച്ചുള്ള ചോദ്യത്തിന് മനോഹർ പരീക്കറുണ്ടായിരുന്നുവെങ്കിൽ ഇത് സാധ്യമാവുമായിരുന്നോ​യെന്നായിരുന്നു ഉത്പലിന്റെ മറുചോദ്യം. പാർട്ടിയിലെ പല നടപടികളും അതിർവരമ്പുകൾ ലംഘിക്കുന്നതാണ്. പനാജിയിൽ പാർട്ടിയെ പടുത്തുയർത്തിയവർ തന്നെ പിന്തുണക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Tags:    
News Summary - I am fighting alone, confident that people of Panjim will support me, says Utpal Parrikar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.