ബി.ജെ.പിയുമായി ഇനി സഖ്യമുണ്ടാവില്ലെന്ന് പറയാനാവില്ല -ഉദ്ദവ് താക്കറെ

മുംബൈ: ബി.ജെ.പിയുമായി വീണ്ടും സഖ്യമുണ്ടാക്കാനുള്ള സാധ്യതകളെ തള്ളാതെ ശിവസേന അധ്യക്ഷനും മഹാരാഷ്ട്ര മുഖ്യമന്ത് രിയുമായ ഉദ്ദവ് താക്കറെ. ശിവസേന മുഖപത്രമായ സാമ്നയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ബി.ജെ.പിയുമായി ബന്ധം പുതുക്കാനുള് ള സാധ്യതകളെ കുറിച്ച് ഉദ്ദവ് സൂചിപ്പിച്ചത്.

ഇനിയൊരിക്കലും ബി.ജെ.പിയുമായി സഖ്യമുണ്ടാവില്ലെന്ന് താൻ പറയില്ല . ബി.ജെ.പി അവരുടെ വാഗ്ദാനം പാലിക്കുകയും തന്നോട് കള്ളം പറയാതിരിക്കുകയും ചെയ്തിരുന്നെങ്കിൽ താൻ ഇപ്പോൾ മുഖ്യമന്ത്രി ആവില്ലായിരുന്നു. ചന്ദ്രനോ നക്ഷത്രങ്ങളോ ആയിരുന്നില്ല താൻ അവരോട് ചോദിച്ചത്. മുൻകൂട്ടി തീരുമാനിച്ചതിൽ കൂടുതലായി ഒന്നും ബി.ജെ.പിയോട് ആവശ്യപ്പെട്ടിരുന്നില്ലെന്നും ഉദ്ദവ് പറഞ്ഞു.

ശിവസേനക്ക് മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിയുണ്ടാകുമെന്ന് ബാൽ താക്കറെയ്ക്ക് താൻ നൽകിയ വാക്കാണ്. പിതാവിന് നൽകിയ ആ വാക്ക് യാഥാർഥ്യമാക്കാനാണ് മുഖ്യമന്ത്രിയായത്.

ഹിന്ദുത്വ ആദർശത്തിൽ നിന്ന് ശിവസേന പിന്നാക്കം പോയെന്ന ബി.ജെ.പിയുടെ ആരോപണത്തെ ഉദ്ദവ് തള്ളി. നിതീഷ് കുമാർ, മെഹബൂബ മുഫ്തി, മായാവതി തുടങ്ങിയവരുമായി ബി.ജെ.പി സഖ്യമുണ്ടാക്കിയത് ഹിന്ദുത്വ ആദർശം മുൻനിർത്തിയാണോയെന്ന് ഉദ്ദവ് ചോദിച്ചു. ഹിന്ദുത്വയെ സംബന്ധിച്ച് ബി.ജെ.പി പറയുന്നതല്ല അവസാന വാക്ക്. എൻ.ഡി.എ സഖ്യത്തിൽ ഏതൊക്കെ ആദർശങ്ങളിൽ വിശ്വസിക്കുന്നവർ ഉണ്ട്. നിതീഷ് കുമാറിന്‍റെയും റാംവിലാസ് പാസ്വാന്‍റെയും ആദർശങ്ങൾ ഹിന്ദുത്വയുമായി ഒത്തുപോകുന്നതാണോ. മെഹബൂബ മുഫ്തിയുടെയും ചന്ദ്രബാബു നായിഡുവിന്‍റെയും മമതാ ബാനർജിയുടെയും ആദർശം ബി.ജെ.പിയുമായി ഒത്തുപോകുന്നതാണോ -ഉദ്ദവ് ചോദിച്ചു.

വിഘടനവാദികളുമായി കൈകോർത്തും തീവ്രവാദികളുമായി ചർച്ച നടത്തിയുമാണ് ബി.ജെ.പി ജമ്മു കശ്മീരിൽ മെഹബൂബ മുഫ്തിയുടെ പി.ഡി.പിയുമായി ചേർന്ന് സർക്കാർ ഉണ്ടാക്കിയതെന്നും ഉദ്ദവ് താക്കറെ വിമർശിച്ചു.

Tags:    
News Summary - I am not saying we will never unite with BJP again: Maharashtra CM Uddhav Thackeray

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.