ന്യൂഡൽഹി: ഗുജറാത്തിെലയും ഹിമാചൽ പ്രദേശിലെയും തെരെഞ്ഞടുപ്പ് വിജയം നല്ല ഭരണത്തിനും വികസനത്തിനും നൽകിയ പിന്തുണയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിജയത്തിനു പിറകിൽ കഠിനാധ്വാനം ചെയ്ത ബി.െജ.പി പ്രവർത്തകരെ താൻ അഭിവാദ്യം െചയ്യുന്നു.
ബി.ജെ.പിയെ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്ത ഗുജറാത്തിെലയും ഹിമാചലിെലയും ജനങ്ങൾക്ക് മുമ്പിൽ തലകുനിക്കുന്നു. ഇൗ സംസ്ഥാനങ്ങളിൽ എല്ലാതരത്തിലുമുള്ള വികസന പ്രവർത്തനങ്ങളും നടപ്പിലാക്കും. അവിശ്രമം ജനസേവനം നടത്തുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഗുജറാത്തിലെയും ഹിമാചലിെലയും വിജയത്തിനു പിറകെയാണ് പ്രധാനമന്ത്രിയുെട ട്വീറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.