ജയ്പൂർ: രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച പോലുള്ള തോന്നലിലാണ് താനെന്ന് രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ. ലോക്‌സഭയിൽ ജലവാർ-ബാരനെ പ്രതിനിധീകരിക്കുന്ന മകൻ ദുഷ്യന്ത് സിങ് ഇതിനകം ജനപ്രതിനിധിയായി മുന്നേറുന്ന സാഹചര്യത്തിലാണ് ബി.ജെ.പി നേതാവിന്റെ പരാമർശം. മകൻ ദുഷ്യന്തും വസുന്ധരയുടെ സമീപമുണ്ടായിരുന്നു.
'മകന്റെ പ്രസംഗ കേട്ട ശേഷം രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചാലും പ്രശ്നമില്ല എന്ന അവസ്ഥയിലായി. അത്രത്തോളം നിങ്ങളവന് പരിശീലനം നൽകിക്കഴിഞ്ഞു. ഇനിയെനിക്ക് അവനെയൊന്നും പഠിപ്പിക്കേണ്ട ആവശ്യമില്ല.'-വസുന്ധര പറഞ്ഞു.
ഇവിടെ കൂടിയിരിക്കുന്ന എം.എൽ.എമാർ ജനങ്ങൾക്ക് നൽകിയ സേവനങ്ങളെ കുറിച്ച് ആർക്കും പ്രത്യേകം പറഞ്ഞുകൊടുക്കേണ്ടതില്ല. സ്വന്തം പോലെ കണ്ടാണ് അവർ ജനങ്ങളെ സേവിച്ചത്. അതാണ് ജലവാർ.-വസുന്ധര തുടർന്നു. മൂന്നു ദശകംകൊണ്ട് ഈ മേഖലയിൽ വൻ വികസനമാണ് നടന്നതെന്നും അവർ സൂചിപ്പിച്ചു. നവംബർ 25നാണ് രാജസ്ഥാനിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ മൂന്നിന് ഫലമറിയാം. ജലറാമിൽ നിന്നാണ് വസുന്ധര ജനവിധി തേടുന്നത്. ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ വസുന്ധരയും അനുയായികളും ഉണ്ടായിരുന്നില്ല. തുടർന്ന് തനിക്കും അനുയായികൾക്കും സീറ്റ് നൽകിയില്ലെങ്കിൽ കോൺഗ്രസിനൊപ്പം ചേരുമെന്ന് വസുന്ധര ഭീഷണിപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.