പാർട്ടിയെ എങ്ങനെ മുന്നോട്ട് കൊണ്ടു പോകണമെന്ന് തരൂരുമായി ചർച്ച ചെയ്തു -മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിച്ച ശശി തരൂരിന് അഭിനന്ദനവുമായി പുതിയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പാർട്ടിയെ ഭാവിയിൽ എങ്ങനെ മുന്നോട്ട് കൊണ്ടു പോകണമെന്നത് സംബന്ധിച്ച് തരൂരുമായി ചർച്ച​ ചെയ്തുവെന്നും ഖാർഗെ പറഞ്ഞു. സോണിയ ഗാന്ധിയോടും ഓരോ പാർട്ടി പ്രവർത്തകനോടും നന്ദി പറയുകയാണ്. സോണിയ ഗാന്ധിയുടെ നേതൃത്വത്തിലാണ് രണ്ട് തവണ കോൺഗ്രസ് സർക്കാർ രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയിൽ വലിപ്പച്ചെറുപ്പമുണ്ടാവില്ല. ജനാധിപത്യ സ്ഥാപനങ്ങളെ ആക്രമിക്കുന്ന ഫാസിസ്റ്റ് ശക്തികളെ എല്ലാവരുമായി ചേർന്ന് നേരിടുമെന്നും ഖാർഗെ പറഞ്ഞു. അധ്യക്ഷ തെരഞ്ഞെടുപ്പ് നടത്തി കോൺഗ്രസ് ജനാധിപത്യത്തെ ശക്തിപ്പെടുത്തി. മാതൃകപരമായ പ്രവർത്തനമാണ് കോൺഗ്രസിൽ നിന്നും ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ കേന്ദ്ര നേതൃത്വത്തിന്‍റെ ആശിർവാദത്തോടെ മത്സരിച്ച മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെ മികച്ച വിജയം നേടി. എതിർ സ്ഥാനാർഥിയായ ശശി തരൂർ എം.പിയെ ബഹുദൂരം പിന്നിലാക്കിയാണ് ഖാർഗെ 24 വർഷത്തിന് ശേഷം നെഹ്റു കുടുംബത്തിന് പുറത്തുനിന്നുള്ള കോൺഗ്രസ് അധ്യക്ഷനാകുന്നത്.

Tags:    
News Summary - I met him and discussed how to take the party forward

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.