എനിക്കൊരു സ്വപ്നമുണ്ട്; അത് സാക്ഷാത്കരിക്കാൻ ഒറ്റക്ക് സാധിക്കില്ല -നിതീഷ് കുമാർ

പട്ന: തനിക്ക് ജീവിതത്തിൽ ഒരേയൊരു ആഗ്രഹമേയുള്ളൂവെന്നും എന്നാൽ അത് തന്നെ കൊണ്ട് ഒറ്റക്ക് സാധിക്കില്ലെന്നും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഞാൻ ഉറപ്പുപറയുന്നു. എനിക്ക് വേണ്ടിയല്ല ഇത്. പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചുനിന്ന് തെരഞ്ഞെടുപ്പിനെ നേരിടണം. അതിന്റെ നേട്ടം രാജ്യത്തിനാണ്-നിതീഷ് കുമാർ പറഞ്ഞു.

തെലങ്കാനയിൽ നടന്ന പ്രതിപക്ഷ മഹാസഖ്യ റാലിക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെലങ്കാനയിൽ നടന്ന റാലിയിൽ രാജ്യത്തെ പ്രമുഖ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ സംബന്ധിച്ചിരുന്നു. എന്നാൽ നിതീഷ് കുമാർ പ​ങ്കെടുത്തിരുന്നില്ല. ഇതെ കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോഴായിരുന്നു നിതീഷ് കുമാറിന്റെ പ്രതികരണം.

ചന്ദ്രശേഖർ റാവു ഇത്തരമൊരു റാലി നടത്തിയതിനെ കുറിച്ച് താനറിഞ്ഞിരുന്നില്ലെന്നും മറ്റൊരു പരിപാടിയുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നുവെന്നുമാണ് നിതീഷ് കുമാർ പറഞ്ഞത്. റാലിയിൽ പ​ങ്കെടുക്കാൻ ക്ഷണിച്ചവർ തീർച്ചയായും എത്തിയിട്ടുണ്ടാകുമെന്നും ബിഹാർ മുഖ്യമന്ത്രി വ്യക്തമാക്കി. സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാൾ, ഇടതു നേതാക്കളായ പിണറായി വിജയൻ, ഡി. രാജ എന്നിവർ റാലിയുടെ ഭാഗമായിരുന്നു. കോൺഗ്രസിന്റെ അസാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു.

Tags:    
News Summary - I onlyhave one dream says Nitish Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.