ഞാൻ പറയും ഞാനൊരു മാന്യനാണെന്ന് പക്ഷേ...എ.എ.പിയുടെ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനാർഥി പറയുന്നു

അഹ്മദാബാദ്: നിയമസഭ തെരഞ്ഞെടുപ്പ് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിൽ നടത്തിയ റോഡ്ഷോയെ പരിഹസിച്ച് ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ഇസുദാൻ ഗധ്‍വി. നിയമങ്ങൾ ലംഘിച്ചാണ് പ്രധാനമന്ത്രി ഇത്തരം റോഡ്ഷോകൾ നടത്തുന്നത്. എന്നാൽ ഇതുകൊണ്ടൊന്നും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്നും ഗധ്‍വി പറഞ്ഞു.

ഇത്തരത്തിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ കൊണ്ട് വിദ്യാഭ്യാസ ഫീസ് കുറക്കാൻ കഴിയില്ല. വിലക്കയറ്റം തടയാനും സാധിക്കില്ലെന്നും ഗധ്‍വി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നടത്തുന്ന ഇത്തരം നിയമലംഘനങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന് എതിരെ കോൺഗ്രസ് രംഗത്തുവന്നിരുന്നു.

ഞാനൊരു മാന്യനാണെന്നാണ് സ്വയം വിലയിരുത്തുന്നത്. അത് ജനങ്ങൾ തിരിച്ചറിയുമെന്നും മാധ്യമപ്രവർത്തകൻ കൂടിയായിരുന്ന ഗധ്‍വി പറഞ്ഞു. ''എന്നെ പോലുള്ള മാന്യൻമാരെയാണ് ജനം പിന്തുണക്കേണ്ടത്. ജനങ്ങൾക്കായി വളരെ ശുഷ്കാന്തിയോടെ പ്രവർത്തിക്കും. അനിവാര്യമെന്ന് തോന്നിയ ഒരുഘട്ടത്തിലാണ് ഞാൻ രാഷ്ട്രീയത്തിലേക്ക് വന്നത്''-ഗധ്‍വി ചൂണ്ടിക്കാട്ടി. ഘട്ലോഡിയ നിയോജകമണ്ഡലത്തിലെ വോട്ടറാണ് ഇസുദാൻ ഗധ്‍വി. ഖമ്പാലിയ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്. 

Tags:    
News Summary - I say Iam a decent man because says AAP's gujarat chief minister pick

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.