വി.കെ ശശികലയുടെ 100 കോടി രൂപയുടെ സ്വത്തുക്കൾ ആദായനികുതി വകുപ്പ് പിടിച്ചെടുത്തു

ചെന്നൈ: മുൻ എ.ഐ.എ.ഡി.എം.കെ നേതാവ് വി.കെ ശശികലയുടെ 10കോടി രൂപയുടെ സ്വത്തുക്കൾ ആദായനികുതി വകുപ്പ് പിടിച്ചെടുത്തു. വി.കെ ശശികലയുടെ ഉടമസ്ഥതയിലുള്ള 11 വസ്തുവകകൾ ആദായനികുതി വകുപ്പ് പിടിച്ചെടുത്തെന്നാണ് റിപ്പോർട്ട്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തമിഴ്നാട്ടിലെ പയന്നൂർ ഗ്രാമത്തിൽ 49 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന സ്വത്തുക്കളാണിത്. 1991 മുതൽ 1996 വരെ ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോൾ വാങ്ങിച്ചതാണെന്ന് കരുതുന്നു.

ജയലളിതയുടെയും അവരുടെ അടുത്ത സഹായിയായ ശശികലയുടെയും അവരുടെ ബന്ധുക്കളായ ഇളവരശിയുടെയും സുധാകരന്റെയും അനധികൃത സ്വത്ത് പട്ടികയിൽ ഉൾപ്പെടുന്നതാണിത്. 2014 ലെ കർണാടക പ്രത്യേക കോടതി മുൻ ജഡ്ജി ജോൺ മൈക്കിൾ കുൻഹയുടെ ഒരു വിധിയിലാണ് ഇവ അനധികൃത സ്വത്താണെന്ന് പറയുന്നത്.

1990 കളിൽ വസ്തു വാങ്ങിയപ്പോൾ ഏകദേശം 20 ലക്ഷം രൂപ വിലയുണ്ടായിരുന്ന വസ്തുവിന്‍റെ ഇപ്പോഴത്തെ വില ഏകദേശം 100 കോടി രൂപയാണ്. കഴിഞ്ഞ സെപ്ററംബറിൽ ശശികലയുടെ ബംഗ്ലാവ് ആദായനികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു. പോയസ് ഗാർഡനോട് ചേർന്ന് 2200 സ്ക്വയർ ഫീറ്റ് വലുപ്പത്തിലാണ് ബംഗ്ളാവ് നിർമിച്ചിരിക്കുന്നത്. ജയിലിൽ നിന്നd വരുമ്പോൾ ശശികലക്ക് താമസിക്കാനായിരുന്നു ബംഗ്ളാവ് പണിതത്. ഇതടക്കം ഇതുവരെ ശശികലയുടെ 60 സ്വത്തുവകകളാണ് ആദായനികുതി വകുപ്പ് അറ്റാച്ച് ചെയ്തിട്ടുള്ളത്.

 അഴിമതിക്കേസിൽ നാലുവർഷത്തെ ജയിൽവാസത്തിനുശേഷം 67കാരിയായ ശശികല ഈ വർഷം ആദ്യം പുറത്തിറങ്ങിയിരുന്നു.

Tags:    
News Summary - I-T attaches Sasikala assets worth ₹100 crores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.