ബംഗളുരു: കർണാടകയിലെയും തമിഴ്നാട്ടിലെയും വിവിധ കേന്ദ്രങ്ങളിൽ നടത്തിയ ആദായ നികുതി റെയ്ഡിൽ ഏകദേശം 30 കോടി രൂപയും കോടികൾ വിലമതിക്കുന്ന സ്വർണവും പിടിച്ചെടുത്തു. കർണാടകയിലെ ചിത്രദുർഗയിലും ഹുബ്ലിയിലും നടത്തിയ റെയ്ഡിൽ 5.7 കോടി രൂപയും 32 കിലോ സ്വർണക്കട്ടിയും പിടികൂടിയത്. ഹവാല ഇടപാടുകാരനിൽ നിന്നാണ് ഇത്രയും സ്വർണവും പണവും പിടിച്ചെടുത്തത്. ഇതിൽ 90 ലക്ഷത്തിെൻറ പഴയനോട്ടും 2000 രൂപയുടെ പുതിയ നോട്ടുകളും ഉൾപ്പെടുന്നു.
ചെന്നൈയിൽ മൂന്ന് ദിവസമായി തുടരുന്ന ആദായ നികുതി റെയ്ഡിൽ മൂന്ന് പേരിൽ നിന്നായി 24 കോടിയും ഇന്ന് പിടിച്ചെടുത്തു. വെള്ളൂർ സ്വദേശികളായ പ്രേം, ശ്രീനിവാസലു, ശേഖർ റെഡ്ഡി എന്നിവരിൽ നിന്നാണ് പണം പിടിച്ചെടുത്തത്. ഇതിൽ 2000 രൂപ നോട്ടും ഉൾപ്പെട്ടിട്ടുണ്ടെന്നും ഇത് ഇവർക്ക് ലഭിച്ചതെങ്ങനെയെന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.