മാർച്ചിനകം രണ്ട്​ ലക്ഷം കോടി പിരിച്ചെടുക്കണം; ആദായ നികുതി വകുപ്പിനോട്​ കേന്ദ്രം

ന്യൂഡൽഹി: 2020 മാർച്ചിനകം രണ്ട്​ ലക്ഷം കോടി പിരി​െച്ചടുക്കണമെന്ന്​ ആദായ നികുതി വകുപ്പിനോട്​ കേന്ദ്രസർക്കാർ. ആദായ നികുതി കുടിശ്ശിക ഈടാക്കാനുള്ള വിവിദ്​ സേ വിശ്വാസ്​ പദ്ധതിയിലൂടെ പണം പിരിച്ചെടുക്കാനാണ്​ നിർദേശം. ജൂൺ 2020ന ാണ്​ പദ്ധതി അവസാനിക്കുന്നത്​. അതിന്​ മുമ്പ്​ തന്നെ പരമാവധി തുക പിരിച്ചെടുക്കാനാണ്​ കേന്ദ്രസർക്കാറിൻെറ പദ്ധതിയെന്ന്​ ഇന്ത്യൻ എക്​സ്​പ്രസ്​ റിപ്പോർട്ട്​ ചെയ്യുന്നു.

പുതിയ പദ്ധതി മാർച്ച്​ ആദ്യവാരം നിലവിൽ വരുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. പ്രധാനമന്ത്രിയുടെ ഓഫീസിൻെറ നേരിട്ടുള്ള മേൽനോട്ടത്തിലാവും പദ്ധതി നടപ്പിലാക്കുക. റവന്യു സെക്രട്ടറി അജയ്​ ഭൂഷൺ പാണ്ഡേ പ്രത്യക്ഷ നികുതി വകുപ്പ്​ ചെയർമാൻ പി.സി മുഡി എന്നിവരായിക്കും പദ്ധതിക്ക്​ നേതൃത്വം നൽകുക.

4,83,000 പ്രത്യക്ഷ നികുതിയുമായി ബന്ധപ്പെട്ട കേസുകൾ ഇപ്പോഴും പരിഹാരമില്ലാതെ തുടരുകയാണെന്നാണ്​ കേന്ദ്രസർക്കാറിൻെറ കണക്കുകളിൽ നിന്ന്​ വ്യക്​തമാക്കുന്നത്​. ഇതിൽ തീർപ്പുണ്ടാക്കുകയാണ്​ വിവിദ്​ വിശ്വാസ്​ പദ്ധതിയുടെ ലക്ഷ്യം.

Tags:    
News Summary - I-T is given a target to collect: Rs 2 lakh-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.